സന്തോഷ് ട്രോഫി ഫൈനല്‍ തിങ്കളാഴ്ച രാത്രി എട്ടിന് : കേരളം ബംഗാളിനെ നേരിടും

മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാ​ള്‍ ചാമ്പ്യന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​രം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ന​ട​ക്കും. ഫൈ​ന​ലി​നു​ള്ള ഓ​ഫ്‌​ലൈ​ന്‍ കൗ​ണ്ട​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ വി​ല്‍പ​ന മ​ത്സ​ര​ദി​വ​സം വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​ണ്​ ടി​ക്ക​റ്റ് വി​ത​ര​ണം നേ​ര​ത്തേ​യാ​ക്കു​ന്ന​ത്. ഓ​ഫ്‌​ലൈ​ന്‍ ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്ക് ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. https://santoshtrophy.com/ എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ 7.30ന്​ ​മു​മ്പ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം.

Advertisements

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ ഗോൾ മഴ പെയ്യിച്ച് ഉ​ജ്വ​ല പ്ര​ക​ട​ന​ത്തോ​ടെയാണ് കേരളം ഫൈ​ന​ലി​ലെ​ത്തി​യത്. യോ​ഗ്യ​ത റൗ​ണ്ട് കൂ​ടി ചേ​ര്‍​ത്ത് എ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ആ​തി​ഥേ​യ​ര്‍ 36 ത​വ​ണ​യാ​ണ് എ​തി​ര്‍ ടീ​മി​ന്‍റെ വ​ല​യി​ല്‍ പ​ന്തെ​ത്തി​ച്ച​ത്. വ​ഴ​ങ്ങി​യ​താ​വ​ട്ടെ ഏ​ഴെ​ണ്ണം മാ​ത്രം. ഇ​തി​ല്‍ മൂ​ന്നും ക​ഴി​ഞ്ഞ രാ​ത്രി ക​ര്‍​ണാ​ട​ക​ക്കെ​തി​രെ ന​ട​ന്ന സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലാ​ണ്. ഈ ​ക​ളി​യി​ല്‍ അ​ഞ്ച് ഗോ​ള​ടി​ച്ച സ്ട്രൈ​ക്ക​ര്‍ ജെ​സി​ന്‍ തോ​ണി​ക്ക​ര ആ​കെ ഒ​മ്ബ​ത് ത​വ​ണ സ്കോ​ര്‍ ചെ​യ്തു. ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ മാ​ത്രം ആ​റെ​ണ്ണ​മ​ടി​ച്ച്‌ ജെ​സി​ന്‍ ഒ​ന്നാ​മ​നാ​ണ്. അ​ഞ്ച് ഗോ​ളു​മാ​യി ക്യാ​പ്റ്റ​ന്‍ ജി​ജോ ജോ​സ​ഫാ​ണ് ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ര​ണ്ടാ​മ​ന്‍. മൊ​ത്തം മ​ത്സ​ര​ങ്ങ​ള്‍ നോ​ക്കി​യാ​ല്‍ നി​ജോ ഗി​ല്‍​ബ​ര്‍​ട്ടും അ​ഞ്ച​ടി​ച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊ​ച്ചി​യി​ലാ​ണ് ദ​ക്ഷി​ണേ​ന്ത്യ യോ​ഗ്യ​ത റൗ​ണ്ട് ന​ട​ന്ന​ത്. ആ​ദ്യ ക​ളി​യി​ല്‍ ല​ക്ഷ​ദ്വീ​പി​നെ​തി​രെ കേ​ര​ളം എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് ജ​യി​ച്ചു. പി​ന്നാ​ലെ അ​ന്ത​മാ​നെ 9-0ത്തി​നും പു​തു​ച്ചേ​രി​യെ 4-1നും ​ത​ക​ര്‍​ത്തു. ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ രാ​ജ​സ്ഥാ​നോ​ട് 5-0ത്തി​നും ബം​ഗാ​ളി​നോ​ട് 2-0ത്തി​നും പ​ഞ്ചാ​ബി​നോ​ട് 2-1നും ​ജ​യി​ച്ച​പ്പോ​ള്‍ മേ​ഘാ​ല​യ​യോ​ട് 2-2ന് ​സ​മ​നി​ല വ​ഴ​ങ്ങി. സെ​മി​യി​ല്‍ ജെ​സി​ന്‍റെ തേ​രോ​ട്ട​ത്തി​ല്‍ ക​ര്‍​ണാ​ട​ക​ക്കെ​തി​രെ 7-3 വി​ജ​യം. യോ​ഗ്യ​ത റൗ​ണ്ടി​ല്‍ അ​ന്ത​മാ​നെ​തി​രെ നി​ജോ​യും ജെ​സി​നും ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യി​രു​ന്നു. ല​ക്ഷ​ദ്വീ​പും ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ബം​ഗാ​ളും ഓ​രോ ത​വ​ണ ജെ​സി​ന്‍റെ കാ​ല്‍​ച്ചൂ​ട​റി​ഞ്ഞു. ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ രാ​ജ​സ്ഥാ​നോ​ട് ഹാ​ട്രി​ക് നേ​ടി​യ ജി​ജോ പ​ഞ്ചാ​ബി​നെ​തി​രെ ര​ണ്ട് ഗോ​ളു​മ​ടി​ച്ചു. യോ​ഗ്യ​ത, ഫൈ​ന​ല്‍ റൗ​ണ്ടു​ക​ളി​ലാ​യി അ​ര്‍​ജു​ന്‍ ജ​യ​രാ​ജ് നാ​ലും നൗ​ഫ​ല്‍ മൂ​ന്നും പ്രാ​വ​ശ്യം സ്കോ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Hot Topics

Related Articles