മുസ്‌ലിം ലീഗ്  റമസാന്‍ റിലീഫ്
ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : മുസ്‌ലിം ലീഗ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ   റമസാന്‍ റിലീഫ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രസിഡന്റ് ഫാറൂഖ് പാലപ്പറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം താജ് ജുമാ മസ്ജിദ് ഇമാം ഷിഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.റിലീഫ് കമ്മിറ്റി കണ്‍വീനര്‍ കെ പി ഇസ്മാഈല്‍ ഹാജി,മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് ഹാജി,ട്രഷറര്‍ പ്രൊഫ.ഷാവാസ് ഷെരീഫ്, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി പി മുഹമ്മദ്കുട്ടി,എസ് റ്റി യു ജില്ലാ പ്രസിഡന്റ് അസീസ് കുമാരനല്ലൂര്‍,ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ പുതിയാത്ത്,ഹാജി കെ എന്‍ കാസിം ,വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ജസീല നവാസ്,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അജി കൊറ്റമ്പടം,കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍സലാം,ഹാജി,വി ഒ ഷാഹുല്‍ ഹമീദ്,ഷരീഫ് റ്റി മൂസ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles