അടൂർ : സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനവും വിവിധ കമ്മറ്റികളുടെ രൂപീകരണവും അടൂർ പാണം തുണ്ടിൽ ഓഡിറ്റോറിയത്തിൽ നടന്നു. സ്വാഗത സംഘം ചെയർമാൻ രഞ്ജിത്ത് പി ചാക്കോ യുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം
എസ് എച്ച് ആർ ദേശീയ ചെയർമാൻ എം എം ആഷിഖ് ജി ഉദ്ഘാടനം ചെയ്തു. എം നെസ്‌ല, ബ്ലസി വർഗീസ്, നിസാർ താഹ, ബീനാ ബേബി തുടങ്ങിയവർ സംസാരിച്ചു .
സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്സ് (എസ്.എച്ച്.ആർ )ഒരു മനുഷ്യാവകാശ സംരക്ഷണ സംഘടനയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യാവകാശ ലാംഘനങ്ങൾക്കെതിരെയും, അഴിമതിയ്ക്കും അനീതിയ്ക്കും അക്രമങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കാനും പ്രധിഷേധിക്കുവാനും അതിനെതിരെ പോരാടുകയും ചെയ്യുന്ന ഒരു മഹത്തായ പ്രസ്ഥാനമാണ് എസ്.എച്ച്.ആർ അഥവാ സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്സ്.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി കെ രാജു (റിട്ടയേർഡ് എസ്.പി ) സെക്രട്ടറി രഞ്ജിത്ത് പി ചാക്കോ എന്നിവരെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.