ജനഗണ മനയുടെ വിധി , അത് തീയാണ് ! ഗ്യാലറിക്കു വേണ്ടി സെറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫീച്ചർ ഫിലിം : ജിതേഷ് മംഗലത്ത് എഴുതുന്നു

ജനഗണമന

Advertisements
ജിതേഷ് മംഗലത്ത്

ഗ്യാലറിക്കു വേണ്ടി കളിക്കുന്നത് ഒരു മോശം കാര്യമാണോ??അല്ലെന്നു തന്നെ ഞാൻ പറയും.എക്സിക്യൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി ഡെലിവർ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ ഗ്യാലറിക്കു വേണ്ടി കളിക്കുന്നതിൽ യാതൊരു തെറ്റുമില്ല.ആഫ്ടറോൾ ഗ്യാലറിയിലിരിക്കുന്നവരുടെ കൈയടികളും,ആർപ്പുവിളികളുമാണല്ലോ ഒരു പെർഫോമറുടെ ഇന്ധനവും,അംഗീകാരവും..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രമായ ജനഗണമന അക്ഷരാർത്ഥത്തിൽ ഗ്യാലറിക്കു വേണ്ടി സെറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫീച്ചർ ഫിലിമാണ്.മൂന്നുമണിക്കൂറോളം ദൈർഘ്യം വരുമ്പോഴും ഷിറാസ് മുഹമ്മദിന്റെ സ്ക്രിപ്റ്റിംഗ് പാറ്റേൺ സിനിമയ്ക്ക് അനുനിമിഷം മൂഡും,ഫ്ലേവറും മാറുന്ന ഒരു റൂബിക്സ് ക്യൂബിന്റെ ഛായ പകരുന്നുണ്ട്.സിനിമ തീർന്ന ഉടനെ എനിക്കോർമ്മ വന്നത് മുംബൈ പോലീസിൽ,സ്ട്രീറ്റ് ലൈറ്റിനു താഴെ പാർക്ക് ചെയ്യപ്പെട്ടിരുന്ന ഒരു കാറിന്റെ നിറത്തെകുറിച്ച് പ്രായമുള്ളൊരാൾ പൃഥിരാജിന് കൊടുക്കുന്ന മൊഴിയാണ്.ലൈറ്റിന്റെ വെളിച്ചം മാറുമ്പോൾ കാറിന്റെ നിറവും മാറുന്നു.ജനഗണമനയുടെ അടിസ്ഥാന പരിചരണ രീതിയും അതുതന്നെയാണ്.വെളിച്ചങ്ങൾ വീശാൻ തുടങ്ങുന്നിടത്ത് കാഴ്ച്ചക്കാരന്റെ പെഴ്സ്പെക്ടീവുകൾ മാറാൻ തുടങ്ങുന്നു.കണ്ടതൊക്കെയും മറ്റൊരു കോണിൽ കാണാൻ തുടങ്ങുന്നു.കേട്ടതിന്റെയൊക്കെ സാരാംശം മറ്റൊന്നായിരുന്നെന്ന് തിരിച്ചറികുന്നു.നായകനും,പ്രതിനായകനും മാത്രകൾക്കുള്ളിൽ പരകായപ്രവേശം നടത്തുന്നു.

രണ്ടോ മൂന്നോ സിനിമകൾ കൂട്ടിച്ചേർത്തതെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു ബ്ലെൻഡിംഗ് ജനഗണമന പിന്തുടരുന്നുണ്ട്.പറയാനുള്ളത് ലൗഡായും,അഗ്രസീവായും പറയുന്നിടത്ത് മിക്കപ്പോഴും സിനിമ ഓർമ്മിപ്പിക്കുന്നത് എൺപതുകളിലെ തമ്പി കണ്ണന്താനത്തേയും,തൊണ്ണൂറുകളിലെ ഷാജി കൈലാസിനേയുമാണ്.ആദ്യപകുതി സുരാജ് വെഞ്ഞാറമ്മൂടിന് അവകാശപ്പെട്ടതാണ്.തന്റെ ടെറിഫിക് ഫോം അവിശ്വസനീയമായ സ്ഥിരതയോടെ തുടരുന്ന സുരാജ് എ.സി.പി.സജ്ജൻ കുമാറെന്ന കഥാപാത്രമായി തകർത്താടുന്നുണ്ട്.സെൻസേഷണലായ ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു വാണിജ്യ സിനിമയിൽ സിനിമാറ്റിക് ലിബർട്ടിയുടെപേരിൽ കാട്ടിക്കൂട്ടുന്ന യാതൊന്നും ഇയാളിലില്ല.മറിച്ച് കാര്യമാത്ര പ്രസക്തമാണ് അയാളുടെ ശരീരഭാഷയും,സംഭാഷണങ്ങളും.നീതിബോധത്തിന്റെ വൈകാരികത പിന്തുടരുമ്പോഴും അതൊരു ബോറിംഗ് സ്റ്റിഫ്നസ്സിലേക്കെത്തിക്കാതിരിക്കാൻ സുരാജിനാവുന്നുണ്ട്.രണ്ടാം പകുതിയുടെ തുടക്കത്തിൽ പൃഥ്വിരാജ് രംഗപ്രവേശം ചെയ്യുന്നതോടെ ജനഗണമന അതിന്റെ ഏറ്റവും ലൗഡായ ഭാഗത്തേക്കെത്തുകയാണ്.പൃഥ്വിയുടെ ശബ്ദത്തിന്റെ ഗാംഭീര്യവും,നാടകീയമായ ശൈലിയും പൂർണ്ണമായും മുതലെടുക്കുന്നവയാണ് ചിത്രത്തിലെ കോർട്ട് റൂം രംഗങ്ങൾ.ഷിറാസും,ഡിജോയും പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയം എല്ലാ ക്ലാസിക്കൽ ഡ്രാമാറ്റിക് സങ്കേതങ്ങളുമുപയോഗിച്ച് പൃഥ്വി മോഡുലേറ്റ് ചെയ്യുന്നത് ഒരു പവർ പാക്ക്ഡ് പെർഫോമൻസുമായാണ്.ഒരു ഫേസ്ബുക്ക് പ്രീച്ചിംഗിന്റെ സിനിമാറ്റിക് വേർഷനായിട്ടൊക്കെ വ്യാഖ്യാനിക്കാമെങ്കിലും ജേക്ക്സ് ബിജോയിയുടെ പൾസേറ്റിംഗ് ബാക്ക് ഗ്രൗണ്ട് സ്കോറിനൊപ്പം പൃഥ്വിയുടെ ശബ്ദം കൊട്ടിക്കയറുന്നതും,അയഞ്ഞഴിയുന്നതും എന്തിന് അതിന്റെയിടയിലെ അർദ്ധവിരാമങ്ങൾ പോലും ബിഗ് സ്ക്രീനിനെ തീപിടിപ്പിക്കുന്നുണ്ടായിരുന്നു.

വലതുപക്ഷ രാഷ്ട്രീയത്തിനെക്കുറിച്ച്,കാവി വൽക്കരണത്തിനെയും, അപരവത്കരണത്തിനെയും കുറിച്ച്,ഗോത്രബോധം കുത്തിവെക്കുന്ന ജനക്കൂട്ടനീതിയുടെ ഇൻസ്റ്റന്റ് ഡെലിവറിയെക്കുറിച്ച്,ഉന്നതവിദ്യാഭ്യാസരംഗത്തെ പാർശ്വവൽക്കരണത്തെക്കുറിച്ച്….അങ്ങനെയങ്ങനെ ജനഗണമന മൂന്നുമണിക്കൂറിൽ ചർച്ച ചെയ്തുപോകുന്ന വിഷയങ്ങൾ നിരവധിയാണ്.എത്രത്തോളം നാടകീയത ആരോപിച്ചാലും കണ്ടന്റിന്റെ ഉൾക്കരുത്തും,പാക്കേജിംഗിന്റെ പൾസേഷനും സിനിമയെ ആസ്വാദ്യമാക്കുന്നുണ്ടെന്ന് പറയാതെ വയ്യ.സബ്ജക്ട് വൈസ് ചിന്തിക്കുമ്പോൾ ബാഹുബലിയോ,കെ.ജി.എഫോ,പുഷ്പയോ അനുഭവിച്ചിരുന്ന ഫിക്ഷണൽ ഫ്രീഡം ജനഗണമനയ്ക്ക് അവകാശപ്പെടാൻ ഇല്ലാതിരിക്കുന്നതുകൊണ്ടു തന്നെ ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതകൾ തുറന്നിട്ടു കൊണ്ടുള്ള കഥാന്ത്യം മേൽപറഞ്ഞ ചിത്രങ്ങളിൽ നിന്നും അതിനെ വ്യത്യസ്തമാക്കുന്നു.

തുടക്കത്തിൽ പറഞ്ഞതുപോലെ ഗ്യാലറിക്കു വേണ്ടി കളിക്കുന്നതൊരു മോശം കാര്യമല്ല.പക്ഷേ  ഗ്യാലറിക്കു വേണ്ടി മാത്രം കളിക്കാൻ തുടങ്ങുമ്പോൾ അത് അന്തിമഫലത്തെ നെഗറ്റീവായി ബാധിച്ചേക്കാമെന്ന് ഓർക്കുന്നതും നല്ലതാണ്.ഗ്യാലറിക്കു വേണ്ടി തയ്യാറാക്കപ്പെടുന്ന ഇൻസ്റ്റൻറ് ജസ്റ്റിസുകളെപ്പറ്റി ഈ ചിത്രത്തിലൂടെ സംസാരിച്ചവരോട് അതേപ്പറ്റി പറയേണ്ടിവരില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.അതെന്തായാലും ജനഗണമന അത് ചർച്ച ചെയ്യുന്ന വിഷയങ്ങളുടെ ചൂടും,ചൂരും പിന്നെ പ്രധാന അഭിനേതാക്കളുടെ ടെറിഫിക് പെർഫോമൻസുകളും കൊണ്ട് ഒരു ഗ്രാൻഡ് തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു.
വെർഡിക്ട്:🔥

Hot Topics

Related Articles