തിരുവനന്തപുരം: മുസ്ലീം സംഘടനകളുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പിസി ജോര്‍ജിന് സ്വീകരണം ഒരുക്കാന്‍ തയാറെടുത്ത് ക്രൈസ്തവ സംഘടനകള്‍. ഇന്ന് വൈകിട്ട് അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പിസി ജോര്‍ജിന് കോട്ടയത്ത് വച്ച് സ്വീകരണം നല്‍കും. ക്രൈസ്തവമത മേലധ്യക്ഷന്‍മാരും യോഗത്തില്‍ പങ്കെടുക്കും.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിസിയെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് വന്‍ പോ ലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എ ആര്‍ ക്യാ സിലെത്തിക്കുകയായിരുന്നു. പിന്നീട് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നത് പ്രോസിക്യൂഷന്റെ ആലോചനയിലുണ്ട്. സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെയാണ് ജാമ്യമെന്നും ചൊവ്വാഴ്ച ജാമ്യ ഉത്തരവ് കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നാണ് പ്രോസിക്യൂഷനും പോലീസും വ്യക്തമാക്കിയത്. പിസിയുടെ അറസ്റ്റ് അറിഞ്ഞ് ക്രൈസ്തവ സഭാ അധികൃതര്‍ അദേഹത്തിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ജോർജിന് സ്വീകരണം ഒരുക്കുന്നത്.