കൊച്ചി: ആറു പെണ്ണുങ്ങളും അഞ്ച് ആണുങ്ങളും ഒരു ജോഡിയായി ഇരിക്കേണ്ടേ…! നിഗൂഡതകൾ ഏറെ ഒളിപ്പിച്ച മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ട്വൽത്ത് മാന്റെ ട്രെയിലർ പുറത്തിറങ്ങി. അൽപ സമയം മുൻപ് ആമസോൺ പ്രൈമിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ സംപ്രേക്ഷണം ആരംഭിച്ചത്. സിനിമയുടെ കഥയിലേയ്ക്ക് ഒരു തരി വെളിച്ചം വീശുന്ന സിനിമ നിറയെ നിഗൂഡതകളുടെ ഒരു കൂടാണെന്നു വ്യക്തമാക്കുന്നാണ് ട്രെയിലറിലെ ലക്ഷണങ്ങൾ. ട്രെയിലർ നൽകുന്ന സൂചനകൾ അനുസരിച്ചാണെങ്കിൽ വൻ ട്വിസ്റ്റുകൾ ബാക്കിയാക്കിയ ഒരു സിനിമ തന്നെയാകും ട്വൽത്ത് മാൻ. മെയ് 20 ന് ആമസോൺ പ്രൈം ഓടിടി പ്ലാറ്റ്‌ഫോമിലൂടെയാവും റിലീസ് ചെയ്യുന്നത്.
Advertisements