പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയില്‍. വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് സഹായം നല്‍കുകയും ചെയ്തവരാണ് പിടിയിലായത്. നേരത്തെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍കൂടി പിടിയിലായിരുന്നു. പട്ടാമ്പി സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 19 ആയി. ഇതില്‍ നാല് പേരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍.
Advertisements