പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു : ഇനി എല്ലാം കേരളം മുഴുവൻ നടന്ന് പറയും : തീവ്രവാദികൾ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു : പി.സി ജോർജ്

കോട്ടയം: വിവാദങ്ങള്‍ക്ക് പിന്നാലെ ‘കാസ’യുടെ വേദിയില്‍ വെല്ലുവിളിയുമായി വീണ്ടും പി സി ജോര്‍ജ്. അനന്തപുരിയിലെ ഹിന്ദുമഹാ സമ്മേളനത്തില്‍ താന്‍ നടത്തിയത് ഒരു ആശയ പ്രചരണമാണ്. അതിന്റെ പേരില്‍ തന്നെ ഭരണാധികാരികള്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. സമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ച്‌ നില്‍ക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെമ്പാടും ഓടി നടന്ന് പ്രചരണം ചെയ്യാനാണ് തന്റെ തീരുമാനമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Advertisements

‘നമ്മളൊരു ആശയം മുന്നോട്ട് വെച്ചിരിക്കുകയാണ്. ആ ആശയം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഭരണാധികാരികള്‍ എന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചിരിക്കുകയാണ്. ആശയപരമായ ഈ പ്രചരണവുമായി കേരളത്തില്‍ നമുക്ക് മുന്നോട്ട് പോകാം. തിരുവനന്തപുരത്തെ പരിപാടിയില്‍ ഞാന്‍ പറഞ്ഞതിലെന്താണ് തെറ്റ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ച്‌ നില്‍ക്കുന്നു, എന്ന് മാത്രമല്ല മേല്‍പ്പറഞ്ഞ ആശയപ്രചരണം കേരളത്തിലെമ്പാടും ഓടി നടന്ന് പ്രചരണം ചെയ്യാനാണ് എന്റെ തീരുമാനം,’പി സി ജോര്‍ജ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘മുസ്ലീം തീവ്രവാദികളുടെ കടന്നുകയറ്റമാണ് രാജ്യത്ത് നടക്കുന്നത്. മുസ്ലീം തീവ്രവാദികള്‍ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു. എന്റെ നിയോജക മണ്ഡലത്തിലുളള പല പെണ്‍കുട്ടികളെയും ലവ് ജിഹാദിലൂടെ കൊണ്ടുപോയി അപകട നിലയിലാക്കിയിട്ടുണ്ട്. അവര്‍ നേരിട്ട് വിളിച്ച്‌ പറഞ്ഞത് മൂലം 40 ഓളം കുട്ടികളെ ഞാന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കണ്ട് നില്‍ക്കുന്ന ഞാന്‍ ഇതൊക്കെ പരസ്യമായി പറയും. എതിര്‍ത്താല്‍ തന്റേടത്തോടെ മുന്നോട്ട് പോകും,’ എന്നും പി സി ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് പി സി ജോര്‍ജ് വേദിയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതനിസരിച്ചാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയും പി സി ജോര്‍ജ് വിമര്‍ശിച്ചു. പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു പല മാധ്യമങ്ങളെയും വിമര്‍ശിച്ചത്. തനിക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും എന്നാല്‍ തന്നെ വെല്ലുവിളിക്കുകയാണെങ്കില്‍ ഉറപ്പായും മത്സരിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.