ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ വാഹനാപകടത്തിൽ അന്തരിച്ചു : മരിച്ചത് കോഴിക്കോട് ആലപ്പുഴ തൃശൂർ സ്വദേശികൾ

ഖത്തറിൽ : പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തിൽ പെട്ട്​ മൂന്ന്​ മലയാളികൾ മരിച്ചു. ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. ​മൂന്നു ​പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

Advertisements

തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ്​ (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത്​ മങ്ങാട്ട് (37), കോഴിക്കോട്​ സ്വദേശി ഷമീം മാരൻ കുളങ്ങര (35) എന്നിവരാണ്​ മരിച്ചത്​​. സജിത്തിന്‍റെ ഭാര്യയും ഡ്രൈവറായിരുന്ന ശരൺജിത്​ ശേഖരനും പരിക്കുകളോടെ ഹമദ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. ഇതിൽ ശരൺജിത്തിന്റെ പരിക്ക് സാരമുള്ളതാണ്. സജിത്തിൻ്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ്​ സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്​. വില്ലയിൽ അടുത്ത മുറികളിലായി താമസിക്കുന്നവരായിരുന്നു ഇവർ. നാല്​ മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം മിസഈദ്​ സീലൈനിലാണ്​ അപകടത്തിൽ പെട്ടത്​. ഇവർ സംഞ്ചരിച്ച ലാൻഡ്​ക്രൂസ്​ മരുഭൂമിയിലെ ഓട്ടത്തിനിടയിൽ കല്ലിലിടിച്ച്​ നിയന്ത്രണം ​വിട്ടതായി ദൃസാക്ഷികൾ പറഞ്ഞു.

Hot Topics

Related Articles