കുമരകം : കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കോണത്താറ്റ് പാലം പുനർ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും. പുനർ നിർമ്മാണം സംബന്ധിച്ച് ചൊവ്വാഴ്ച കുമരകത്ത് നടന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊയ്ത്. സഹകരണ വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ വി.എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. 18 മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തികരിക്കും.
പെരുമാലിൽ ഗ്രാനൈറ്റ് ആന്റ് കൺസ്ട്രക്ഷനും പാലത്തറ കൺസ്ട്രക്ഷനും സംയുക്തമായാണ് കരാർ എടുത്തിരിക്കുന്നത്. 7.94 കോടിയാണ് നിർമ്മാണ ചെലവ്.
കുമരകം ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ ജില്ല കളക്ടർ , കിഫ് ബി ഉദ്യോഗസ്ഥർ , കെ.എസ്.ഇ. ബി , വാട്ടർ അതോറിറ്റി , ബി.എസ്.എൻ.എൽ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ , ആറ്റാമംഗലം പള്ളി വികാരി , ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആന്റ് റിസോർട്ട് പ്രതിനിധികൾ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ പാലം ഇങ്ങനെ
പദ്ധതി തുക : 7.94 കോടി
നീളം :- 26.20 മീറ്റർ
റോഡ് വീതി : 9.5 മീറ്റർ
നടപ്പാത വീതി : 1.5 മീറ്റർ (ഇരുവശവും)
അപ്രോച്ച് സ്ളാബ് നീളം : 3.6 മീറ്റർ (ഇരുവശവും)
അപ്രോച്ച് റോഡ് നീളം :
കുമരകം ഭാഗം – 51 മീറ്റർ
കോട്ടയം ഭാഗം : 30 മീറ്റർ
അപ്രോച്ച് റോഡ് വീതി : 13 മീറ്റർ
താൽക്കാലിക റോഡ്
കോണത്താറ്റ് പാലത്തിന്റെ തെക്ക് വശത്തായാണ് താൽക്കാലിക റോഡ്. ആശുപത്രി തോടിന് കുറുകെ നാല് മീറ്റർ ബണ്ട് നിർമ്മിച്ചാണ് റോഡ് സാധ്യമാക്കുക. ഇരുചക്ര വാഹനങ്ങൾ , ലൈറ്റ് മോട്ടോറുകൾ എന്നിവയക്കുള്ളതാണ് നിലവിലെ രൂപകൽപന
6 മാസം കൊണ്ട് പൂർത്തീകരിക്കാൻ ശ്രമിക്കും: സോണി പാലത്തറ കൺസ്ട്രക്ഷൻ
18 മാസമാണ് നിർമ്മാണ കാലാവധി എന്നാൽ 6 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിക്കും. ഇതിനായി മൂന്ന് ഷിഫ്റ്റുകളായി ജോലി ക്രമീകരിക്കും