ഷവർമ്മ കഴിച്ച് 16 കാരിയുടെ മരണം : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ ഇടപെട്ടത്. സംഭവത്തില്‍ വിശദീകരണം നല്‍കി നിലപാടറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Advertisements

കഴിഞ്ഞയാഴ്ചയാണ് 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ചതിന് പിന്നാലെ മരിച്ചത്. നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങളില്‍ ശുചിത്വമുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഷവര്‍മ കഴിച്ച്‌ മരിച്ച 16-കാരി ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിയനേയും ഷിഗെല്ല ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഷവര്‍മ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി.രാംദാസും അറിയിച്ചിരുന്നു.

ദേവനന്ദ ഷവര്‍മ കഴിച്ചത് ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ്. അവിടുത്തെ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

Hot Topics

Related Articles