ഇടിമിന്നൽ വേഗം ! 157 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ് മാലിക്ക് ; അടി കൊണ്ട് വലഞ്ഞെങ്കിലും അതിവേഗം

മുംബൈ: ഐപിഎല്ലിൽ വേഗം കൊണ്ട് ഞെട്ടിച്ച്‌ വീണ്ടും സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്ക് . ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഡല്‍ഹി ഇന്നിംഗ്സിലെ 20-ാം ഓവറിലായിരുന്നു ഉമ്രാന്‍റെ അതിവേഗ പന്ത്.

Advertisements

റൊവ്‌മാന്‍ പവലിനെതിരെ എറിഞ്ഞ നാലാം പന്താണ് 157 കിലോ മീറ്റര്‍ വേഗം തൊട്ടത്. എന്നാല്‍ ഉമ്രാന്‍റെ വേഗതയേറിയ പന്തിവെ അതേ വേഗത്തില്‍ പവല്‍ എക്സ്ട്രാ കവര്‍ ബൗണ്ടറി കടത്തി. മത്സരത്തില്‍ ആദ്യ ഓവറിലെ 21 റണ്‍സ് വഴങ്ങിയ ഉമ്രാന്‍ അടുത്ത രണ്ടോവറില്‍ പിടിച്ചെറിഞ്ഞ് തിരിച്ചുവന്നെങ്കിലും പവലിന്‍റെ പവറിന് മുന്നില്‍ അവസാന ഓവറില്‍ 19 റണ്‍സ് വഴങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ ഉമ്രാന് വിക്കറ്റൊന്നും നേടാനായില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഉമ്രാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ നായകന്‍ എം എസ് ധോണിക്കെതിരെ ഉമ്രാന്‍ എറിഞ്ഞ പന്തായിരുന്നു ഇതുവരെ സീസണിലെ വേഗമേറിയ പന്ത്. 154 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്.

ആ മത്സരത്തില്‍ ധോണിക്കെതിരെ യോര്‍ക്കര്‍ എറിയുന്നതിന് മുമ്ബ് മത്സരത്തിലെ പത്താം ഓവറിലും ഉമ്രാന്‍ 154 കിലോ മറ്റര്‍ വേഗം തൊട്ടിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ എറിഞ്ഞ പന്താണ് 154 കിലോ മീറ്റര്‍ വേഗത രേഖപ്പെടുത്തിയത്. ഈ പന്തില്‍ റുതുരാജ് ബൗണ്ടറി നേടി.155 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനാണ് സീസണില്‍ ലക്ഷ്യമിടുന്നതെന്ന് ഉമ്രാന്‍ മാലിക്ക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഉമ്രാന്‍ തന്‍റെ ലക്ഷ്യം മറികടന്നു.

സീസണില്‍153.9 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള ഗുജറാത്ത് ടൈറ്റന്‍സ് താരം ലോക്കി ഫെര്‍ഗൂസനാണ് വേഗത്തില്‍ സീസണില്‍ രണ്ടാമത്. അതേസമയം, സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ യുവ പേസറായ കാര്‍ത്തിക് ത്യാഗി ഇന്ന് 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ത്യാഗി സീസണില്‍ ആദ്യമായാണ് ഹൈദരാബാദിനായി കളിക്കാനിറങ്ങിയത്.

Hot Topics

Related Articles