മണ്ണാറശാല ആയില്യം നാളെ; ഇന്ന് പൂയം തൊഴല്‍; ദര്‍ശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ഹരിപ്പാട്: മണ്ണാറശാല ആയില്യം നാളെ. ഇന്ന് പൂയം തൊഴല്‍. ദര്‍ശനം കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ അനുവദിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയിലും മഹോല്‍സവം നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മാത്രം ഉള്‍പ്പെടുത്തി നടക്കും.

Advertisements

മുഖ്യ പൂജാരിണിയായിട്ടുള്ള മണ്ണാറശാല അമ്മയുടെ അനാരോഗ്യം കാരണം ആയിലും എഴുന്നള്ളത്തും, അമ്മ മാത്രം നടത്തുന്ന വിശേഷാല്‍ പൂജകളും ഈ വര്‍ഷവും ഉണ്ടായിരിക്കുകയില്ല. കുടുംബ കാരണവരുടെ നേതൃത്വത്തിലായിരിക്കും പൂജകളും ഇതര ചടങ്ങുകളും നടക്കുന്നത്. പൂയം, ആയില്യം ദിനങ്ങളില്‍ വിശേഷാല്‍ തീരുവാഭരണം ചാര്‍ത്തിയാണ് പൂജകള്‍. ഇപ്പോഴത്തെ പ്രത്യേക സാഹ്വത്തില്‍ പതിവുപ്രകാരമുള്ള അമ്മയുടെ ദര്‍ശനത്തിനും നിയന്ത്രണമുണ്ടായിരിക്കും.

Hot Topics

Related Articles