കോട്ടയം എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിൽ വീണ്ടും അപകടം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതിയ്ക്ക് ഗുരുതര പരിക്ക്; അപകടം ഒരാഴ്ച മുൻപ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സ്ഥലത്ത്

ചിങ്ങവനത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക പ്രതിനിധി

കോട്ടയം; എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിൽ വീണ്ടും വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതിയ്ക്കു പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ഭാരത് ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്. ഒരാഴ്ച മുൻപ് മീൻ കടയിലേയ്ക്കു കാർ ഇടിച്ചു കയറി ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.

Advertisements

വെള്ളിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. ഗോമതിക്കവലയിലെ പെയിന്റ് കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം പുറത്തേയ്ക്കിറങ്ങിയ കാറും, ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു ബൈക്കിന്റെ പിന്നിലിരുന്ന വീട്ടമ്മ റോഡിൽ വീഴുകയായിരുന്നുവെന്നു ചിങ്ങവനം എസ്.ഐ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന് റോഡിൽ വീണ് കിടന്ന വീട്ടമ്മയെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ കോട്ടയം തിരുനക്കരയെ ഭാരത് ആശുപത്രിയിലേയ്ക്ക്് എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്്ക്കു കൊണ്ടു പോയ ഇവരുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് അടിയന്തരമായി ഭാരത് ആശുപത്രിയിൽ കയറ്റിയത്. അപകടത്തെ തുടർന്നു എം.സി റോഡിൽ ചിങ്ങവനത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles