സിനിമാ മോഹവുമായി എത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യും : വിജയ് ബാബുവിനെതിരെ പൊലീസ് പിടിമുറുക്കുന്നു ; ഫ്രൈഡേ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായി പീഡനത്തിന് ഇരയായ നടിയും മൊഴി നല്‍കിയിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹവുമായി എത്തുന്ന പെണ്‍കുട്ടികളേയും ഇയാള്‍ ദുരുപയോഗിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച്‌ സിനിമാ നിര്‍മ്മാണത്തിന്റെ ഭാഗമാക്കാന്‍ ഇയാള്‍ യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Advertisements

നടിയെ ബലാത്സംഗം ചെയ്ത കേസ് പുറത്ത് വന്നതിന് പിന്നാലെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ച മലയാളി സംരംഭകനെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് കൂട്ടാളിയായ സംരംഭകനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. പരാതി നല്‍കിയ നടിയേയും പരാതി നല്‍കാനൊരുങ്ങിയ മറ്റൊരു യുവതിയേയും ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ സംരംഭകന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. ഈ വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Hot Topics

Related Articles