പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്ന യുവതി നിരന്തരം ഫോൺ വിളിയിൽ ; വഴക്ക് പറഞ്ഞതോടെ വൈക്കം സ്വദേശിനി യുവാവിനൊപ്പം വീട് വിട്ടു ; അന്വേഷണത്തിൽ യുവതിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി

വൈ​ക്കം: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ​തി​യേ​യും ര​ണ്ട​ര വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി. വൈ​ക്കം കി​ഴ​ക്കേ​ന​ട സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യേ​യും കു​ഞ്ഞി​നെ​യു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ​യി​ല്‍ ഒ​രു യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെത്തുട​ര്‍​ന്ന് യു​വ​തി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച പൊലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Advertisements

കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച യു​വ​തി ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി​യ​തി​നെത്തുട​ര്‍​ന്ന് അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. സ്വ​ന്തം വീ​ട്ടി​ല്‍ മാ​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ക​ഴി​യു​ന്ന യു​വ​തി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​രു​മാ​യോ നി​ര​ന്ത​രം ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ട്ടു​കാ​ര്‍ യു​വ​തി​യെ ശ​കാ​രി​ച്ചി​രു​ന്നു. ഇ​തി​നെത്തുട​ര്‍​ന്നാ​ണ് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​താ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Hot Topics

Related Articles