മിതമായ ചെറിയൊരു കളിയുണ്ട്..! എന്തു കൊണ്ട് ഉടലിന് എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നു വിശദീകരിച്ച് ധ്യാൻ ശ്രീനിവാസൻ; വൈറലായ വീഡിയോ കാണാം

കൊച്ചി: അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ ഉടലിന് എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള ഷോയിൽ എന്തുകൊണ്ട് എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചത് ക്രൈമും, രക്തച്ചൊരിച്ചിലും കൂടുതലുള്ളതിനാലാണ് എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് ധ്യാൻ പറയുന്നു. ഇത് കൂടാതെയാണ് സിനിമയിൽ ചെറുതായൊരു കളിയുണ്ടെന്നു ധ്യാൻ പറഞ്ഞു വയ്ക്കുന്നത്.

Advertisements

ധ്യാനിന്റെ ഇന്റർവ്യൂകൾ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇത്തരത്തിൽ ഒരു ഇന്റർവ്യൂവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2022 മെയ് 20 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും. രതീഷ് രഘുനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഹബീസ് ഫിലിംസിന്റെയും, ജെയ്‌ഹോ ആന്റ് എം.ജി.സി പ്രൊഡക്ഷൻസിന്റെയും നേതൃത്വത്തിൽ ഹബീബ് മലബാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Hot Topics

Related Articles