തെന്നിന്ത്യൻ ഗ്ലാമർ താരം നമിത അമ്മയാകാൻ ഒരുങ്ങുന്നു; നിറവയറിന്റെ മാതൃഭാവ ചിത്രങ്ങൾ പങ്കു വച്ച് നമിതയുടെ വൈറൽ ആഘോഷം

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരമാണ് നമിത.
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകനിൽ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്.

Advertisements

സോഷ്യൽ മീഡിയയിലും നമിത താരമാണ്. നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. നിറവയറിൽ ഗ്ലാമറസ് ലുക്കിലാണ് നമിത ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം,’ എന്ന ക്യാപ്ഷനോടെയാണ് നമിത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താൻ ഗർഭിണിയാണെന്ന വിവരം ആദ്യമായാണ് നമിത ആരാധകരോട് പങ്കുവയ്ക്കുന്നത്. നിർമാതാവ് വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ജീവിത പങ്കാളി. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം.

Hot Topics

Related Articles