മോട്ടർ റാലി താരവും എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനുമായ അട്ടത്രയിൽ ജോർജ്
വർഗീസ്

കോട്ടയം : മോട്ടർ റാലി താരവും എയർഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനുമായ അട്ടത്രയിൽ ജോർജ്
വർഗീസ് (53) നിര്യാതനായി. സംസ്കാരം മെയ് 12 വ്യാഴാഴ്ച മൂന്നിന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കാർ – ഓഫ്റോഡ് റാലികളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിഎംഎസ് കോളജ് റിട്ട. പ്രഫസർ ടി.ജി.വർഗീസിന്റെയും ശ്രീവിദ്യാധിരാജാ വിദ്യാഭവൻ റിട്ട. അധ്യാപിക ശോശാമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ: കവിയൂർ അമ്പാട്ട് മിനി ജോർജ് ,ബേക്കർ ഹിൽ(ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ). മക്കൾ: കെവിൻ (സിബിഎം ഇന്ത്യ), കേസ്റ്റിൻ( അധ്യാപിക,സെന്തിൽ പബ്ലിക് സ്കൂൾ സേലം , കെൻ ( വിദ്യാർഥി, കെ ഇ കോളജ് മാന്നാനം)
സഹോദരൻ: അഡ്വ വിനീത് വർഗീസ് (പാരാമൗണ്ട് കോർപറേഷൻ ബിപിസിഎൽ പമ്പ് കോട്ടയം, വി.ജെ.സൂപ്പർ മാർക്കറ്റ് ചുങ്കം ).

Advertisements

Hot Topics

Related Articles