കാഞ്ഞിരപ്പള്ളിയിൽ മാധ്യമ പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധം ; കോട്ടയം പ്രസ് ക്ലബ് പ്രതിഷേധിച്ചു

കോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എ സി വി ന്യൂസ് കാഞ്ഞിരപ്പള്ളി ക്യാമറമാനും കോട്ടയം പ്രസ് ക്ലബ് അംഗവുമായ രതീഷ്’ മറ്റത്തലിനെ സംഘം ചേർന്നു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോട്ടയം പ്രസ് ക്ലബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ്. സനിൽ കുമാറും ആവശ്യപ്പെട്ടു.

Advertisements

വാർത്ത നൽകിയതിനെ തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇത് അനുവദിക്കാനാവില്ല.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണം. മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രവും നിർഭയവുമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം അപലപിക്കുന്നു.

Hot Topics

Related Articles