കൊച്ചി : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി റിമ കല്ലിങ്കലിനോട് ഒരാള്‍ ചോദിച്ചതും ഈ ചോദ്യത്തിന് റിമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റിമ ഒരു യാത്രയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചുള്ളതിന് വന്ന കമന്റിനാണ് റിമ മറുപടി നല്‍കിയത്. ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി റിമ എത്തി. ‘ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്‌മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു റിമയുടെ മറുപടി.
Advertisements