കോട്ടയം: വൈക്കം ഐ സി ഡി.എസ് സൂപ്പർവൈസറെ അകാരണമായി സസ്പൻസ് ചെയ്ത നടപടി റദ്ദാക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു. ക വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ജില്ലാ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്‌റഫ് പറപ്പള്ളി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.സി.ആർ തമ്പി, ഫിറോസ്ഖാൻ , ജെ ജോബിൻസൺ, ജോഷി മാത്യു, ബിജു .ആർ ,
അജേഷ് പി.വി , ഇ.എസ് അനിൽകുമാർ , സ്മിത രവി ,സിന്ധു പി. ജി എന്നിവർ പ്രസംഗിച്ചു. സജിമോൻ സി എബ്രഹാം, പി.എൻ ചന്ദ്രബാബു,, പ്രദീഷ് കുമാർ കെ.സി , രാജേഷ് വി ജി, ജോർജ് കെ .വി, മുഹമ്മദ് അജ്മൽ , ബിന്ദു എസ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.