ഏറ്റുമാനൂർ: കുടുംബരോഗ്യകേന്ദ്രത്തിന്റെയും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ ഡോക്ടർസ് വിംഗ് ഏറ്റുമാനൂർ ആഭിമുഖ്യത്തിൽ ദീൻ ദയാൽ ഉപാധ്യായയിൽ വെച്ച് സംഘടിപ്പിച്ച “മിഷൻ പിങ്ക് ഹെൽത്ത് പ്രോഗ്രാമിന്റെ ” ഭാഗമായി ” സുരക്ഷിത മാതൃത്വം ” എന്ന വിഷയവുമായി ബന്ധപ്പെട്ടു ഗർഭിണികൾക്കും കൗമാരക്കാറായ വനിതകൾക്കും ബോധവൽകരണവും ഏകാംഗ നാടകവും സംഘടിപ്പിച്ചു.
ഏറ്റുമാനൂർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ആഫീസർ ഡോ :ആശ ജോആൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ :തങ്കമ്മ (വനിതാ ഡോക്ടർസ് വീങ് ചെയര്പേഴ്സൺ ഏറ്റുമാനൂർ )സ്വാഗതം പറയുകയും IMA ഏറ്റുമാനൂർ മേഖല പ്രസിഡന്റ് ഡോ:വി വി സോമൻ ഉത്ഘാടനം ചെയ്തു.ഹെൽത്ത് സൂപ്പർവൈസർ മാരായ സുരേഷ്‌കുമാർ, സുധൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മറയ്ൻ ബിന്ദു, ജെ എച്ച് ഐ ശ്രീനിവാസൻ, ആർ ബി എസ് കെ നേഴ്സ് ദിലീപ്, തെള്ളകം ആശമാരായ അമ്പിളി, ജയാ രമണൻ , ഏലിസബത് തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോക്ടർമാരായ ആശ ജോ ആൻ ,തങ്കമ്മ , അനുപമ , അഖില എന്നിവർ ഗർഭകാല പോഷകാഹാരം, പ്രതിരോധ മരുന്നുകൾ, വ്യായാമം, നേരത്തെ യുള്ള ഗർഭദ്ധാരണം, ആശുപത്രിയിൽ ഉള്ള പ്രസവത്തിന്റെ പ്രയോജനങ്ങൾ തുടങ്ങിയ വിഷയത്തെ പറ്റി ബോധവത്കരണ ക്‌ളാസുകൾ നടത്തി…
കോട്ടയം ഗവ :നഴ്സിംഗ് കോളേജ് അസി:പ്രൊഫസർമാരായ ഗായത്രി, ജാസ്മിൻ, അഖില എന്നിവരുടെ നേതൃത്വത്തിൽ മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥികൾ റോൾ പ്ലേ നടത്തി…
ദീൻ ദയാൽ ഉപാധ്യായ തെള്ളകം വിദ്യാർഥികളും ജീവനക്കാരും ഗർഭിണികളും പരിപാടിയിൽ പങ്കെടുത്തു.