വിറകടുപ്പിൽ കപ്പ പുഴുങ്ങി സി പി.എം പ്രതിഷേധം: അമ്മഞ്ചേരിയിൽ പാചകവാതക വില വർധനവിനെതിരെ സി.പി.എം സമരം

ആർപ്പൂക്കര : വിറകടുപ്പിൽ കപ്പ പുഴുങ്ങി
പാചകവാതക വില വർധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അമ്മഞ്ചേരി കവലയിൽ സി പിഎം
പാചകവാതകത്തിന് അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സിപിഎംഅമ്മഞ്ചേരി കന്നുകുളം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധവും കപ്പ പുഴുങ്ങി വിതരണവും നടത്തി.

Advertisements

അമ്മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി സനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി മഞ്ജു ജോർജ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം പി .എൻ .പുഷ്പൻ , കന്നുകുളം ബ്രാഞ്ച് സെക്രട്ടറി ലിസൺ മാത്യു എന്നിവർ സംസാരിച്ചു.

Hot Topics

Related Articles