കോഴിക്കോട്ടെ മോഡലിന്റെ മരണം; പീഡനം മൂലമെന്നു സൂചന; ഭർത്താവ് സജാദ് അറസ്റ്റിൽ

കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ. സ്ത്രീപീഡനം ,ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിൻറെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിൻറെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Advertisements

യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ടെന്നും കൂടുതൽ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നര വർഷം മുൻപാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസർഗോഡ് ചെറുവത്തുർ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതൽ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഡൽ ഹഷാനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം. യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ട്. ഇത് മർദനമേറ്റ് ഉണ്ടായതാണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദർശൻ പറഞ്ഞു. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഭർത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്.

പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ സജാദിൻറെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തി. സജാദിൻറെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് സജാദ് ഷഹാനയെ കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സജാദിനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒന്നര വർഷം മുൻപായിരുന്നു സജാദിൻറെയും ഷഹാനയുടേയും വിവാഹം. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്.

Hot Topics

Related Articles