മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി.ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി. ബാംഗ്ലൂരിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‍വെല്ലാണ് ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയത്. 14 പന്തില്‍ 20റണ്‍സ് മാത്രമെടുത്ത് വിരാട് കോഹ് ലി വീണ്ടും നിരാശപ്പെടുത്തി. ജത് പട്ടീദാര്‍ 26റണ്‍സും ദിനേഷ് കാര്‍ത്തിക്ക്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ 11 റണ്‍സുമാണ് നേടിയത്. പഞ്ചാബിനായി കഗിസോ റബാദ മൂന്നും ഋഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചാബ് നിരയില്‍ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ തുടക്കത്തില്‍ പുറത്തെടുത്ത തീപ്പൊരി പ്രകടനം പഞ്ചാബിന് മികച്ച അടിത്തറ നല്‍കി. വെറും 21 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടു. ആകെ 29 പന്തുകള്‍ നേരിട്ട ബെയര്‍സ്റ്റോ ഏഴ് കൂറ്റന്‍ സിക്‌സുകളും നാല് ഫോറും സഹിതം 66 റണ്‍സ് വാരി കളം വിട്ടു. നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്‍ ആണ് പിന്നെ കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. താരം 42 പന്തുകള്‍ നേരിട്ട് നാല് സിക്‌സും അഞ്ച് ഫോറും സഹിതം 70 റണ്‍സ് അടിച്ചെടുത്തു. ആറാം ജയത്തോടെ 12 പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോല്‍വി വഴങ്ങിയെങ്കിലും ബാംഗ്ലൂര്‍ നാലാമതുണ്ട്.
ആർ.സി.ബിയുടെ സാധ്യതകൾ തുലാസിൽ
ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ആര്‍സിബി പുറത്തായേക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ആര്‍സിബിക്ക് ശേഷിക്കുന്നത് ഒരു കളി മാത്രം. ഈ കളിയില്‍ ജയിച്ചാലും ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറുക പ്രയാസകരമാണ്.
നെറ്റ് റണ്‍ റേറ്റാണ് ആര്‍സിബിക്ക് തിരിച്ചടിയാകുക.
നിലവില്‍ 13 കളികളില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റോടെ നാലാം സ്ഥാനത്താണ് ആര്‍സിബി. 12 കളികളില്‍ നിന്ന് ആറ് ജയം വീതമുള്ള ഡല്‍ഹി, പഞ്ചാബ് എന്നീ ടീമുകള്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്തുണ്ട്. ഇരു ടീമുകള്‍ക്കും രണ്ട് കളികള്‍ ശേഷിക്കുന്നു. ഇതില്‍ ഏതെങ്കിലും ടീം രണ്ട് കളികള്‍ ജയിച്ചാല്‍ അവര്‍ നാലാം സ്ഥാനത്തേക്ക് എത്തും.
ആര്‍സിബി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തുനിന്ന് താഴേക്ക് വീഴും. കാരണം ഡല്‍ഹിക്കും പഞ്ചാബിനും നെറ്റ് റണ്‍റേറ്റ് പോസിറ്റീവ് ആണ്. ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ് -0.323 ആണ്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആയി തുടരുന്നത് ആര്‍സിബിക്ക് അവസാന ലാപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.