പാമ്പാടി : പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് 60 പേർക്ക് പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ ആവിശ്യമായ വായ്പ വിതരണം നടത്തി. 15 കൂട്ടുത്തരവാദിത്വ സംഘങ്ങൾക്കായി 45 ലക്ഷം രൂപയുടെ വായ്പ വിതരണം നബാർഡ് സഹായത്തോടെയാണ് നടത്തിയത്. 600 പേർക്ക് 4.5 കോടി രൂപ വായ്പയായി ഈ പദ്ധതിയിലൂടെ നൽകും.52 പേർക്ക് പശു ആട് വളർത്തൽ ഏത്തവാഴകൃഷി തുടങ്ങിയ കാർഷിക ആവശ്യങ്ങൾക്കും 8 പേർക്ക് പലഹാരയൂണിറ്റ് ഡിറ്റിപി സെന്റെർ ഇവ തുടങ്ങുന്നതിനുമാണ് ആദ്യഘട്ട വായ്പ വിതരണം ചെയ്തത്.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ മേഖല കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 41000 പേർക്ക് തൊഴിൽ നൽകിയതായി അദ്ദേഹം പറഞ്ഞു. യോഗത്തിൽ പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. റെജി സക്കറിയ അധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ , നബാർഡ് ഡി ഡി എം റെജി വർഗീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി , ജോയിന്റ് രജിസ്ട്രാർ എൻ അജിത്ത് കുമാർ ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസിസ്റ്റൻഡ് രജിസ്ട്രാർ രാജീവ് എം ജോൺ , ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു , ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യു , പഞ്ചായത്ത് അംഗം കെ കെ തങ്കപ്പൻ എന്നിവർ സംസാരിച്ചു ബാങ്ക് വൈസ് പ്രസിഡന്റ് വി എം പ്രദീപ് സ്വാഗതവും സെക്രട്ടറി കെ എസ് അമ്പിളി നന്ദിയും പറഞ്ഞു.