ആന്‍ഡ്രു സൈമണ്‍സ്‌ വാഹനാപകടത്തില്‍ മരിച്ചു : നഷ്ടമായത് ഫീൽഡിലെ ഇടിമിന്നൽ പ്രഭാവത്തെ

ക്വീൻസ്പാർക്ക് : മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ്‌ (46) ക്വീന്‍സ്ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ക്വീന്‍സ്ലാന്റിലെ ടൗണ്‍സ്വില്ലയിലുള്ള വീടിന് സമീപം വച്ചാണ് അപകടമുണ്ടായത്. ഓസ്ട്രേലിയക്കായി ആന്‍ഡ്രു സൈമണ്‍സ്‌ 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അപകടകാരിയായ ബാറ്റിംഗിനും ഓഫ് ബ്രേക്ക് ബൗളിംഗിനും പുറമെ ഫീല്‍ഡിംഗിലും ഇടിമിന്നല്‍ പ്രഭാവമായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ്‌.

Advertisements

തന്നെക്കാള്‍ 10 ഇരട്ടി മികച്ച ഫീല്‍ഡര്‍ എന്നാണ് എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന ജോണ്ടി റോഡ്‌സ് സൈമണ്ട്‌സിനെ മുമ്പ് വിശേഷിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ലക്ഷണമൊത്ത സമ്പൂര്‍ണ ഫീല്‍ഡ്‌സ്‌മാനാണ് ആന്‍ഡ്രൂ സൈമണ്ട്‌സ്‌. ഫീല്‍ഡില്‍ എവിടെ വേണേലും ആന്‍ഡ്രൂ സൈമണ്ട്‌സിനെ നിയോഗിക്കാം. കരുത്തുറ്റ കൈകളും അതിവേഗവും റിഫ്ലക്‌ഷനുമെല്ലാം സൈമണ്ട്‌സിനുണ്ട്. ആന്‍ഡ്രൂ സൈമണ്ട്‌സിനെക്കാള്‍ മികച്ച ഫീല്‍ഡര്‍മാര്‍ മുമ്പുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്’ എന്നുമായിരുന്നു 2006ല്‍ ജോണ്ടി റോഡ്‌സിന്‍റെ വാക്കുകള്‍. എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ എന്ന വിശേഷണമുള്ള റോഡ്‌സില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ വലിയ പ്രശംസ സൈമണ്ട്‌സിന് ലഭിക്കാനില്ല.

ഫീല്‍ഡിലെ അതിവേഗവും കൃത്യതയും കൊണ്ട് വിസ്‌മയിപ്പിച്ച താരമാണ് ആന്‍ഡ്രൂ സൈമണ്ട്‌സ്‌. മിന്നല്‍ റണ്ണൗട്ടുകളും വണ്ടര്‍ ക്യാച്ചുകളും കൊണ്ട് ഞെട്ടിച്ച താരം. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാര്‍ന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നേടുന്ന അഞ്ചാമത്തെ ഫീല്‍ഡര്‍ എന്ന നേട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു.

ക്വിന്‍സ്‍ലാന്‍ഡിലുണ്ടായ കാറപകടത്തില്‍ ഇന്നാണ് 46കാരനായ ആന്‍ഡ്രൂ സൈമണ്ട്‌സിന്‍റെ വേര്‍പാട്. ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 12 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു. വിരമിച്ച ശേഷം ഫോക്സ് സ്പോര്‍ട്സിന്‍റെ കമന്‍റേറ്ററായും സേവനമനുഷ്ടിച്ചിരുന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായ ആന്‍ഡ്രു സൈമണ്ട്‌സ് 2009ല്‍ കിരീടം നേടിയ ഡെക്കാന്‍ ചാര്‍ജേഴ്സ് ടീമില്‍ അംഗമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലില്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട് ആന്‍ഡ്രൂ സൈമണ്ട്‌സ്‌. ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും ശേഷം ഈ വര്‍ഷം വിടവാങ്ങുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റ് താരമാണ് ആന്‍ഡ്രൂ സൈമണ്ട്‌സ്‌.

Hot Topics

Related Articles