കോട്ടയം കളത്തിപ്പടി പൊൻപള്ളി പള്ളിയിലെ പെരുന്നാളിനിടെ കതിന പൊട്ടിത്തെറിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറമ്പുഴ സ്വദേശിയായ വയോധികൻ മരിച്ചു

കോട്ടയം : കളത്തിപ്പടി പൊൻപള്ളി പള്ളിയിലെ പെരുന്നാളിടെ കതിന പൊട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാറമ്പുഴ ചള്ളിമറ്റം വീട്ടിൽ ഔസേഫ് ( മച്ചാൻ , കുഞ്ഞുമോൻ ചള്ളിമറ്റം – 72 ) ആണ് മരിച്ചത്. മേയ് 12 ന് പൊൻ പള്ളി പള്ളിയിലെ പെരുന്നാളിനിടെ ആയിരുന്നു അപകടം. ഔസേഫിന്റെ കുടുംബത്തിന്റെ വകയായിരുന്നു പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട്.

Advertisements

ഈ വെടിക്കെട്ടിന്റെ മേൽനോട്ടത്തിനായി ഔസേഫ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ ഔസേഫ് കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11.20 ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഈസ്റ്റ് പൊലീസ് കേസെടുത്തു.

Hot Topics

Related Articles