സ്ത്രീകൾ തന്നെ സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരണം: ലതികാ സുഭാഷ് 

കോട്ടയം: സ്ത്രീകൾ തന്നെ സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരണമെന്ന് ഫോറസ്റ്റ് ഡവലപ്മെൻറ് കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്. കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ നടന്ന പ്രചോദിത വനിതാ സാഹിത്യ ശില്പശാലയുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ലതികാ സുഭാഷ് . 

Advertisements

വീടിനകത്തുള്ള ചുമതലകൾ പോലെ തന്നെയാണ് സ്ത്രീകൾക്ക് വീടിനു പുറത്തുള്ള ചുമതലകളും. ഒരു സ്ത്രീയെ ഉയർത്തിക്കൊണ്ടുവരാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ വിചാരിച്ചാൽ മാത്രമേ സാധ്യമാകൂ. സ്ത്രീകളുടെ പുസ്തകങ്ങൾ എന്നും ചർച്ചയാക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളെ പുരുഷനൊപ്പം പരിഗണിക്കാനുള്ള പരിസരം സ്ത്രീകൾ തന്നെ ഉണ്ടാക്കണമെന്ന് ലതിക ചൂണ്ടിക്കാട്ടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രചോദിത മാനേജിംഗ് ഡയറക്ടർ ഗീതാ ബക്ഷി അധ്യക്ഷത വഹിച്ചു.  മാധ്യമ പ്രവർത്തകയും കലാ- സാഹിത്യ പ്രവർത്തകയുമായ മീര കൃഷ്ണൻ കുട്ടി, എസ്. രാരിമ, അരുണിമ ജയകുമാർ എന്നിവർ പ്രസംഗിച്ചു.     

തിരക്കഥാകൃത്തും മലയാള മനോരമ ലീഡർ റൈറ്ററുമായ കെ. ഹരികൃഷ്ണൻ, മനോരമ വീക്കിലി  എഡിറ്റർ ഇൻ ചാർജ്  എം. എസ് ദിലീപ് , സ്വതന്ത്ര ഗവേഷക കൃപ അനില്‍ കുമാർ  എന്നിവർ ക്ലാസുകളെടുത്തു.  

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ഫീൽഡ് ഔട്ട് റിച്ച് ബ്യൂറോ,  കോട്ടയം സി എം എസ്  കോളജ്  വിമൻസ് സ്റ്റഡീസ് സെൻ്റർ,   അക്ഷരസ്‌ത്രീ ദി ലിറ്റററി വുമൺ എന്നിവയുടെ സഹകരണത്തോടെ പ്രചോദിതഃ ചാരിറ്റബിൾ ട്രസ്റ്റാണ് ശില്പശാല സംഘടിപ്പിച്ചത്.  

Hot Topics

Related Articles