പ്‌ളേ ഓഫിലേയ്ക്ക് അടിവച്ചടുത്ത് സഞ്ജുവും സംഘവും; നിർണ്ണായക മത്സരത്തിൽ ലഖ്‌നൗവിനെ തകർത്തു

മുംബൈ: നിർണ്ണായക മത്സരത്തിൽ ബൗളിംങ് നിരയും ബാറ്റിംങ് നിരയും കൃത്യമായ ഉത്തരവാദിത്വം കാട്ടിയതോടെ ലഖ്‌നൗവിനെതിരെ വിജയം നേടി, പ്‌ളേ ഓഫ് ഉറപ്പിച്ച് സഞ്ജുവും സംഘവും. നിർണ്ണായക 16 പോയിന്റുമായി പ്‌ളേ ഓഫിലേയ്ക്ക് ഒരു പടി കൂടി സഞ്ജുവും ടീമും അടുത്തു. ചെന്നൈയ്‌ക്കെതിരായ അടുത്ത മത്സരം കൂടി വിജയിച്ചാൽ ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായി പ്‌ളേ ഓഫിന് യോഗ്യതനേടാം.
സ്‌കോർ
രാജസ്ഥാൻ – 179-6
ലഖ്‌നൗ – 154-8

Advertisements

നിർണ്ണായക മത്സരത്തിൽ ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത രാജസ്ഥാന് വേണ്ടി പക്ഷേ, ഓറഞ്ച് ക്യാപ്പ് താരം ജോസ് ബട്ട്‌ലർക്കു പിഴച്ചു. ബട്ട്‌ലർ പോയതിനു പിന്നാലെ ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു കൃത്യമായ ഇടപെടലോടെ ടീമിനെ മുന്നോട്ടു നയിച്ചു. ജയ്‌സ്വാളുമായി ചേർന്ന് 64 റണ്ണാണ് സഞ്ജു ടീമിനു വേണ്ടി ചേർത്തത്. ജയ്‌സ്വാൾ (41), സഞ്ജു (32), പടിക്കൽ (39) എന്നിവർ മികച്ച രീതിയിൽ പൊരുതിയപ്പോൾ ഒൻപത് പത്തിൽ 17 റണ്ണടിച്ച് ട്രെൻഡ് ബോൾഡ് ടീമിനെ മാന്യമായ സ്‌കോറിൽ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിന് ഇറങ്ങിയ ലഖ്‌നൗവിന് 15 ന് രണ്ടും, 29 ന് മൂന്നും വിക്കറ്റ് വീണു. നാലാം വിക്കറ്റിൽ ദീപക് ഹൂഡയും ക്രുണാൽ പാണ്ഡ്യയും ചേർന്ന് ടീമിനെ കരകയറ്റുമെന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിച്ചു. എന്നാൽ, അശ്വിന്റെ പന്തിൽ ബൗണ്ടറി ലൈനിൽ ബട്‌ലറും പരാഗും ചേർന്നൊരുക്കിയ ക്യാച്ച് വിരുന്നിൽ ക്രുണാൽ വീണതോടെ ടീമിന്റെ പതനം തുടങ്ങി. ചഹലിന്റെ പന്തിൽ അത്ഭുതകരമായി സഞ്ജു ഹൂഡയെ സ്റ്റമ്പ് ചെയ്തു പുറത്താക്കിയതോടെ ലഖ്‌നൗ പതറി. പിന്നീട്, അവസാന ഓവറിൽ 34 റൺ ജയിക്കാൻ വേണ്ടിയിരിക്കെ ആദ്യ പന്ത് സിക്‌സറടിച്ച് സ്റ്റോണിസ് ഒന്നു വിറപ്പിച്ചു. രണ്ടാം പന്തിൽ സ്റ്റോണിസിനെ പരാഗിന്റെ കയ്യിൽ എത്തിച്ച് പ്രദീഷ് കൃഷ്ണ ടീമിനെ സേഫാക്കി.

Hot Topics

Related Articles