അടൂർ. പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആയി വി റ്റി അജോമോൻ, സെക്രട്ടറി ആയി ജെബു കുറ്റപ്പുഴ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ആയി വത്സല ദേവി , സെക്രട്ടറി ആയി റീനാ ബിബിൻ എന്നിവരെ തിരഞ്ഞെടുത്തു. ദേശിയ ചെയർമാൻ ആഷിഖ് ജി, ദേശീയ സമതി അംഗം എം നെസ്ല യുടെ സാന്നിധ്യത്തിൽ യൂത്ത് ദേശീയ കമ്മറ്റി അംഗങൾ ആയ നിസാം താഹ, ബ്ലസി വർഗീസ്, വനിതാ വിംഗ് സംസ്ഥാന ട്രഷറർ സിനി അനിൽ എന്നിവർ പ്രഖ്യാപനം നടത്തി.
സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്സ് (എസ്.എച്ച്.ആർ )ഒരു മനുഷ്യാവകാശ സംരക്ഷണ സംഘടനയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യാവകാശ ലാംഘനങ്ങൾക്കെതിരെയും, അഴിമതിയ്ക്കും അനീതിയ്ക്കും അക്രമങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കാനും പ്രധിഷേധിക്കുവാനും അതിനെതിരെ പോരാടുകയും ചെയ്യുന്ന ഒരു മഹത്തായ പ്രസ്ഥാനമാണ് എസ്.എച്ച്.ആർ അഥവാ സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്സ്.