കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം സമ്മേളനം

കോട്ടയം : കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ചേർന്നു.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അധ്യക്ഷനായി.
അകലക്കുന്നം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം പതാക ഉയർത്തി. തുടർന്ന് കെഎം മാണിയുടെ ഛായചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടന്നു.

Advertisements

വിദ്യാർത്ഥി യുവജന സംഗമത്തിൽ കിൻഫ്രാ ചെയർമാൻ ജോർജുകുട്ടി ആഗസ്റ്റി, വനിതാ സംഗമത്തിൽ ഡോക്ടർ സിന്ധു മോൾ ജേക്കബ്, കർഷക സംഗമത്തിൽ മുൻ പി എസ് സി മെമ്പർ പ്രൊ. ലോപ്പസ് മാത്യു, തൊഴിലാളി സംഗമത്തിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം എന്നിവർ വിഷയാവതരണം നടത്തി.
സമാപന സമ്മേളനത്തിൽ മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണവും,ജില്ലാ ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, ജില്ലാ ഓഫീസ് ചാർജ് ജന സെക്രട്ടറി ജോസഫ് ചാമക്കാല, നിയോജകമണ്ഡലം ചാർജ് സെക്രട്ടറി ജോർജ്കുട്ടി പൂറ്റതാങ്കൾ, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ഡാൻറ്റ്സ് കൂനാനിക്കൽ, മണ്ഡലം പ്രസിഡണ്ട് സാബു കണിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ അന്റോച്ഛൻ അടക്കാമുണ്ടക്കൽ അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റായി ബെന്നി വടക്കേടത്തെ തിരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ മുതൽ നടന്ന പരിപാടികൾക്ക് ജേക്കബ് തെക്കനാട്, കെ ടി ജോസഫ്, ആലി മാത്യു, ബെറ്റി റോയി, ജാൻസി ബാബു, ജേക്കബ് തോമസ് താ ന്നിക്കൽ, ജയ്മോൻ പുത്തൻപുരക്കൽ, മോളി തോമസ്, അഭിലാഷ് തെക്കേതിൽ, ബ്രൗൺ സണ്ണി, ജോൺ മാർക്കോസ്,ജിജോ വരിക്കമുണ്ട അനൂപ് കെ ജോൺ, അമൽ ചാ മക്കാല, ഫിലിപ്‌കുട്ടി, രാജു കുഴിവേലിൽ, മണ്ഡലം പ്രസിഡണ്ട് മാരായ ജോസ് കൊറ്റത്തിൽ, ജെയിംസ് അടയ്ക്കാ മുണ്ടക്കൽ, സാജു മുപ്പാത്തി, ജെയിംസ് നെല്ലിക്കൽ, ബോബി കടുപ്പിൽ, അശോക് പാട്യലാ, ബെന്നി ഇളംകാവിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles