തിരുവല്ല: ബൈപാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ വില്ലനായത് സ്വകാര്യ ബസിന്റെ അമിത വേഗമല്ല. അമിത വേഗത്തിലെത്തിയ മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ സിഗ്നലിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.
തിരുവല്ല ബൈപാസ് റോഡില്‍ ചെങ്ങന്നൂര്‍ ഭഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു മന്ത്രിയുടെ കാര്‍. ചിലങ്ക ജംഗ്ഷനില്‍ നാലും കൂടി ചേരുന്ന പ്രധാന ഇടവഴിയിലാണ് അപകടമുണ്ടായത്. ഉരുവശത്ത് നിന്നും വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ സിഗ്നല്‍ ചുവപ്പ് ആകുന്നതിന് മുന്‍പ് മറികടക്കാനായിരുന്നു മന്ത്രിവാഹനത്തിന്റെ ശ്രമം. ഇതാണ് അപകടത്തിന് ഇടയാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ മന്ത്രിയ്ക്കും, കാറിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റില്ല. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.