തിരുവല്ല: ബൈപാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ വില്ലനായത് സ്വകാര്യ ബസിന്റെ അമിത വേഗമല്ല. അമിത വേഗത്തിലെത്തിയ മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ സിഗ്നലിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
മന്ത്രിയുടെ കാര്‍ അമിത വേഗത്തില്‍ എത്തുന്നത് കണ്ട സ്വകാര്യ ബസ് ബ്രേക്ക് ഇട്ട് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ സമീപത്തെ മതിലില്‍ ഇടിച്ചുകയറി. അശ്രദ്ധമായി അമിത വേഗത്തിലെത്തിയ മന്ത്രിയുടെ കാര്‍ ആണ് അമിത വേഗത്തിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ല ബൈപാസ് റോഡില്‍ ചെങ്ങന്നൂര്‍ ഭഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു മന്ത്രിയുടെ കാര്‍. ചിലങ്ക ജംഗ്ഷനില്‍ നാലും കൂടി ചേരുന്ന പ്രധാന ഇടവഴിയിലാണ് അപകടമുണ്ടായത്. ഉരുവശത്ത് നിന്നും വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ സിഗ്നല്‍ ചുവപ്പ് ആകുന്നതിന് മുന്‍പ് മറികടക്കാനായിരുന്നു മന്ത്രിവാഹനത്തിന്റെ ശ്രമം. ഇതാണ് അപകടത്തിന് ഇടയാക്കിയത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മന്ത്രിയ്ക്കും, കാറിനുള്ളിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റില്ല. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തു.