വല കെട്ടിയാല്‍ ഇനി വരുമ്പോള്‍ ഇവര്‍ക്ക് വീടില്ലാതാകും; പന്തളം മാര്‍ക്കറ്റ് ജംഗ്ഷനിലെ മരത്തിന് ചുറ്റും വല കെട്ടാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പക്ഷിസ്‌നേഹികള്‍

പന്തളം: മാര്‍ക്കറ്റ് ജംക്ഷനിലെ കൂറ്റന്‍ മരത്തിന് മരത്തിനു ചുറ്റും വല കെട്ടാനുള്ള നടപടിയുമായി നഗരസഭ. മരത്തില്‍ തങ്ങിയിരുന്ന പക്ഷിക്കൂട്ടം ഡിസംബറോടെ പൂര്‍ണമായി ഒഴിഞ്ഞു പോകുന്ന സമയം വല കെട്ടാനാണ് തീരുമാനം. മറ്റിടങ്ങളിലേക്ക് മടങ്ങി പോകുന്ന പക്ഷികള്‍ മേയ്, ജൂണ്‍ കാലയളവിലാണ് മടങ്ങിയെത്തുക. വല കെട്ടിയാല്‍ ഇവ ഇവിടെ തിരികെയെത്തി കൂടുകൂട്ടാതെ മറ്റ് സ്ഥലം തേടിപ്പോകേണ്ടി വരും.

Advertisements

മരങ്ങളുടെ മുകള്‍ ഭാഗത്തെ ശിഖരങ്ങള്‍ നീക്കിയശേഷം വല കെട്ടാനാണ് തീരുമാനം. ഇതിനായി ക്വട്ടേഷന്‍ ക്ഷണിക്കും. മരങ്ങളില്‍ വല കെട്ടി പക്ഷികളെ ഒഴിവാക്കാനും പന്തളത്തെ 14 പൈതൃക മരങ്ങളുടെ സംരക്ഷണത്തിനുമായി ജൈവവൈവിധ്യ ബോര്‍ഡ് 2,20,000 രൂപ അനുവദിച്ചിരുന്നു. ഈ തുകയില്‍ നിന്നു വലകെട്ടാനാണ് തീരുമാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ വല കെട്ടുന്നതില്‍ എതിര്‍പ്പുണ്ടെന്ന് പക്ഷിസ്‌നേഹികളുടെ കൂട്ടായ്മ ‘ആരോ’യുടെ ഫൗണ്ടര്‍ പ്രസിഡന്റ് സിനു പി.സാബു പറഞ്ഞു. പക്ഷികള്‍ വലയില്‍ കുരുങ്ങുമെന്നും പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ആശങ്ക. ഐയുസിഎന്നിന്റെ (ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) റെഡ് കാറ്റഗറിയില്‍പെട്ട പക്ഷികളെ സംരക്ഷിക്കേണ്ടതാണെന്നും സിനു പറഞ്ഞു.

Hot Topics

Related Articles