മുംബൈ: പുറത്താകലിന്റെ വക്കിൽ നിന്നും റൺറേറ്റിലൂടെ നാലാം സ്ഥാനത്തേയ്ക്ക് പിടിച്ചു കയറി ബംഗളൂരു. ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മികച്ച റൺ റേറ്റിൽ വിജയിച്ചു കയറിയാണ് ബംഗളൂരു പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയത്. ഫോമൗട്ടായി നിന്ന കോഹ്ലി ഫോമിലേയ്ക്കു തിരികെ എത്തിയെന്ന ആശ്വാസത്തിനൊപ്പം നാലാം സ്ഥാനത്തേയ്ക്ക് തിരികെ കയറി എന്ന പ്ലേ ഓഫ് പ്രതീക്ഷയും ബംഗളൂരുവിന് സ്വന്തം.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 168 എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ടീമിനു വേണ്ടി കോഹ്ലിയും ഡുപ്ലിസിയും നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ആക്രമിച്ചു കളിച്ച കോഹ്ലി എട്ടു ഫോറും രണ്ടു സിക്സും സഹിതം 54 പന്തിൽ 73 റണ്ണടിച്ച് റാഷിദ് ഖാന്റെ പന്തിൽ സ്റ്റമ്പ് ചെയ്തു പുറത്തായി. 38 പന്തിൽ 44 റണ്ണുമായി ഡുപ്ലിസ് പുറത്തായതിന് പിന്നാലെ എത്തിയ മാക്സ് വെല്ലും ഒട്ടും മോശമാക്കിയില്ല. 18 പന്തിൽ 40 റണ്ണാണ് രണ്ടു സിക്സും അഞ്ചു ഫോറും സഹിതം മാക്സി നേടിയത്. അവസാന പന്തിൽ ഫോറടിച്ച് എട്ടു പന്ത് ബാക്കി നിൽക്കെ ടീമിന് വിജയവും പ്ലേ ഓഫ് പ്രതീക്ഷയും മാക്സി സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് മുൻനിര തകർന്നപ്പോൾ ഓപ്പണർ സാഹയും (31), ക്യാപ്റ്റൻ പാണ്ഡ്യയും (62)., മില്ലറും (34)ആണ് മികച്ച പ്രതിരോധം തീർത്തത്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീം 168 എന്ന സ്കോർ നേടിയത്. 14 കളിയിൽ നിന്നും 16 പോയിന്റ് നേടിയ ബംഗളൂരിവിന് ഇനി അടുത്ത ദിവസം നടക്കുന്ന ഡൽഹി മുംബൈ മത്സരത്തിലേയ്ക്കു ഉറ്റു നോക്കിയിരിക്കാം. മികച്ച റൺ റേറ്റ് ഓടെ ഡൽഹി വിജയിച്ചാൽ ഡൽഹിയ്ക്കും 16 പോയിന്റാകും. ഇത് ബംഗളൂരുവിന് വൻ തിരിച്ചടിയാകും. ഇനി ഡൽഹിയാണോ ബംഗളൂരുവാണോ രാജസ്ഥാനാണോ പ്ലേ ഓഫിലേയ്ക്കെന്ന് ഇനി നടക്കുന്ന മൂന്നു മത്സരങ്ങൾ തീരുമാനിക്കും.