അലോട്ടിയുടെ ഗുണ്ടാ സംഘത്തിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കളെ നാട്ടുകാര്‍ തല്ലി തലപൊട്ടിച്ചത് ആര്‍പ്പൂക്കര വാര്യമുട്ടത്ത്

കോട്ടയം: ആര്‍പ്പൂക്കര വാര്യമുട്ടത്ത് ഗുണ്ടാസംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം. കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ ഗുണ്ടാ സംഘാംഗങ്ങളുടെ കയ്യും കാലും നാട്ടുകാര്‍ തല്ലിയൊടിച്ചു. സൂര്യദത്തന്‍, ഗൗതം സന്തോഷ്, റൊണാള്‍ഡോ ടുട്ടു, സിബിന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

Advertisements

ഗുണ്ടാസംഘാംഗങ്ങളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അക്രമണത്തിനിരയായവര്‍. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles