സിനിമ റിവ്യു
ചിരകാലം പരിചിതരായിരുന്ന പതിനൊന്നു സുഹൃത്തുക്കൾ ഒരു ഹോളിഡേ ആഘോഷിക്കുവാനായി ഇടുക്കിയിലെ ഒരു റിസോർട്ടിൽ ഒത്തുകൂടുകയാണ് ..
അവിചാരിതമായി അവർ അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ചൊരു ഗെയിം കളിയ്ക്കാൻ തീരുമാനിക്കുന്നു !
ഒരു മണിക്കൂർ ദൈർഖ്യമുള്ള ഗെയിം അവസാനിച്ചു മണിക്കൂറുകൾക്കുള്ളിൽ അവരിലൊരാൾ മരണപ്പെടുകയും ചെയ്യുന്നു !!
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആ റിസോർട്ടിലുണ്ടായിരുന്ന ഒരു പന്ത്രണ്ടാമൻ അയാളുടെ മൊബൈലും ആ കൂട്ടത്തിലേക്കു കയറ്റി വെച്ചു ആ ഗെയിം ഒന്ന് കൂടി കളിക്കുകയും ആ കൂട്ടത്തിൽ നിന്നും കൊലയാളിയെ കണ്ടെത്തുകയും ചെയ്യുന്നു …. !
കുട്ടികാലത്തെങ്ങോ വായിച്ചു ത്രിൽ അടിച്ച ആർതർ കൊനാൻ ഡയൽ , അഗത ക്രിസ്റ്റി യുടെയെല്ലാം ഡിറ്റക്ടീവ് നോവലുകൾ വായിക്കുമ്പോൾ കിട്ടിയിരുന്ന വായനാസുഖത്തിലേക്കു കൂട്ടികൊണ്ടു പോകുന്നൊരു കാഴ്ചാനുഭവം ആയിരുന്നു 12 ത് മാൻ എനിക്ക് നൽകിയത് …….. 🔥🔥
കെ ആർ കൃഷ്ണകുമാറിന്റെ ഗംഭീര എഴുത്ത് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം ….
രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഖ്യമുള്ള സിനിമയെ ലാഗ് ചെയ്യിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ അനിൽ ജോൺസന്റെ സംഗീതം നിർണായക പങ്കു വഹിക്കുന്നുണ്ട് ……
പിന്നെ , ഒരിക്കലും കൃത്രിമ ഭാവപ്രകടനങ്ങൾ മുഖത്ത് വലിച്ചു വാരി വിതറി കാണുന്നവരെകൊണ്ട് ” അയാൾ നന്നായി അഭിനയിച്ചിട്ടുണ്ട് ” എന്ന് പറയിക്കാത്ത മോഹൻലാൽ എന്ന നടൻ ഈ സിനിമയിലും ആളുകളെകൊണ്ട് ” പ്രത്യേകിച്ചൊന്നും ചെയ്യാനില്ല നോർമൽ ആയിട്ട് ചെയ്തു ” എന്ന് തന്നെ പറയിപ്പിച്ചിട്ടുണ്ട് ……
നന്ദി ജിത്തു ജോസഫ് ഈ കാഴ്ചാനുഭവത്തിനു ……
റേറ്റിംഗ് 3.5 /5 ..