പ്ലേ ഓഫ് സിംപിളായി ഉറപ്പിച്ച് സഞ്ജുവും സംഘവും; തലയുടെ കുട്ടികളെ തകർത്തത് അഞ്ചു വിക്കറ്റിന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ മികച്ച വിജയത്തോടെ സഞ്ജുവും സംഘവും പ്ലേ ഓഫിലേയ്ക്ക്. പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ സംഘത്തിന് മുൻനിരക്കാരായ ബട്ട് ലറും സഞ്ജുവും പരാജയപ്പെട്ടപ്പോൾ, അശ്വിനാണ് ബോൾ കൊണ്ടു ബാറ്റുകൊണ്ടും രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.
ഇതോടെ 18 പോയിന്റും മികച്ച റൺ റേറ്റുമായി രാജസ്ഥാൻ പ്ലേ ഓഫിലേയ്ക്ക് കടന്നു.
ചെന്നൈ – 150-6
രാജസ്ഥാൻ – 150 -5

Advertisements

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ രാജസ്ഥാൻ ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു. 57 പന്തിൽ 93 റണ്ണെടുത്ത മോയിൻ അലി മാത്രമാണ് മികച്ച രീതിയിൽ പൊരുതിയത്. ധോണിയും (26), കോൺവേയും മാത്രമാണ് മോയിൻ അലിയെ കൂടാതെ രണ്ടക്കം കണ്ടത്. രാജസ്ഥാനു വേണ്ടി കോൺവെയും, ചഹലും രണ്ടു വീതവും ബോൾട്ടും അശ്വിനും ഒന്നു വീതവും വിക്കറ്റ് വീഴ്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ ആദ്യം തന്നെ ബട്‌ലറിനെ നഷ്ടമായി പ്രതിരോധത്തിലായ രാജസ്ഥാനെ സഞ്ജുവും ജയ്‌സ്വാളും ചേർന്ന് മുന്നോട്ട് കൊണ്ടു പോകുന്നതിനിടെ സഞ്ജു മടങ്ങി. പിന്നീട്, ദേവ്ദത്ത് പടിക്കൽ അതിവേഗം മടങ്ങിയത് തിരിച്ചടിയായി. ഇതിനു ശേഷം ജയ്‌സ്വാളും അശ്വിനും ചേർന്ന് കൃത്യമായി സ്‌കോർ മുന്നോട്ട് കൊണ്ടു പോയി. ഹിറ്റ്‌മെയറെത്തി വേഗം മടങ്ങിയതോടെ അപകടം മണത്ത രാജസ്ഥാനെ കൂറ്റനടിയിലൂടെ അശ്വിൻ തന്നെയാണ് രക്ഷിച്ചത്. ഇതോടെ നിർണ്ണായകമായ രണ്ടു പോയിന്റുമായി സഞ്ജുവും സംഘവും പ്ലേ ഓഫ് കടന്നു. രണ്ടാം സ്ഥാനക്കാരായാണ് രാജസ്ഥാൻ പ്ലേ ഓഫിലേയ്ക്കു യോഗ്യത നേടിയത്.

Hot Topics

Related Articles