മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പുതിയ കെട്ടിട സമുച്ചയ ഉദ്ഘാടനം; കേരളപ്പിറവി ദിനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും

തിരുവല്ല: മുണ്ടിയപ്പള്ളി സര്‍വീസ്സഹകരണ ബാങ്കിന് വേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 1 തിങ്കള്‍) സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ബെന്‍സി കെ.തോമസ് അധ്യക്ഷത വഹിക്കും. ആന്റോആന്റണി എം.പിമുഖ്യപ്രഭാഷണം നടത്തും. കെ.കെ ചെറിയാന്‍ മെമ്മോറിയല്‍ ഹാള്‍ഉദ്ഘാടനം അഡ്വ.മാത്യുടിതോമസ്എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗംസി.കെലതാകുമാരി, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എം.ഡിദിനേശ്കുമാര്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിസതീഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisements

കോര്‍ ബാങ്കിംഗ് സൗകര്യം, വിവിധയിനം നിക്ഷേപ പദ്ധതികള്‍ക്ക് ആകര്‍ഷകമായ പലിശ, വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍, പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്ക്കരിച്ച സംവിധാനം, നിക്ഷേപങ്ങള്‍ക്ക് സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് ഭദ്രത തുടങ്ങിയ സേവനങ്ങള്‍ ബാങ്കില്‍ ലഭ്യമാണ്. ബാങ്കിന്റെ ഉടമസ്ഥതയില്‍ നീതിമെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ക്ക് ഇവിടെ 10 ശതമാനം മുതല്‍ 50 ശതമാനം വരെവിലക്കുറവില്‍ ലഭിക്കും. കൂടാതെ ഇവിടുത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ഫോട്ടോസ്റ്റാറ്റ്, മൊബൈല്‍ റീ ചാര്‍ജ് എന്നിസേവനവും ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.