കൊൽക്കത്ത: കൊൽക്കത്തയിലെ മഴ മാറി നിന്ന മാനത്തും കാണികളുടെ മനസിലും റൺ മഴ പെയ്യിച്ച് പട്ടീദാർ എന്ന പുതുമുഖം നിറഞ്ഞ് നിന്നതോടെ നിർണ്ണായകമായ ആദ്യ എലിമിനേറ്ററിൽ ലഖ്‌നൗവിനെതിരെ രാജസ്ഥാൻ 14 റണ്ണിന്റെ ഉജ്വല വിജയം. മിന്നൽ അടിയുമായി പട്ടീദാർ നയിച്ചപ്പോൾ കെ.എൽ രാഹുലിന്റെയും സംഘത്തിന്റെയും അവസാന ഓവർ വരെ നീണ്ട പോരാട്ടം വിഫലമായി.
ബംഗളൂരു – 207- 4
ലഖ്‌നൗ – 193 – 6
ആദ്യം ടോസ് നേടിയ ലഖ്‌നൗ ബംഗളൂരുവിനെ ബാറ്റിംങിന് അയച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ബംഗളുരൂ ക്യാപ്റ്റൻ ഫാഫിനെ പുറത്താക്കി ആഞ്ഞടിക്കുകയായിരുന്നു മോഷിൻ ഖാൻ. ഫാഫ് പോയതിനു പിന്നാലെ ബംഗളൂരു സ്‌കോർ നില ഇഴഞ്ഞു നീങ്ങുകയായിരുന്നു. കോഹ്്‌ലിയും (24 പന്തിൽ 25), പട്ടിദാറും ചേർന്ന് സ്‌കോർ വളരെ സാവധാനമാണ് ആദ്യം മുന്നോട്ട് കൊണ്ടു പോയത്. എട്ടാം ഓവറിൽ 70 റണ്ണിൽ നിൽക്കെ കോഹ്ലി പുറത്തായതിനു ശേഷം പിന്നെ കണ്ടത് പട്ടിദാർ മാജിക്കായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
54 പന്തിൽ പുറത്താകാതെ ഏഴു സിക്‌സും 12 ഫോറും പറത്തിയ പട്ടിദാർ 112 റണ്ണാണ് അടിച്ചു കൂട്ടിയത്്. പിന്നാലെ എത്തിയ മാക്‌സ് വെൽ അതിവേഗം പുറത്തായെങ്കിലും പട്ടീദാർ മികച്ച ഫോമിൽ തന്നെ ബാറ്റ് വീശുകയായിരുന്നു. ഒൻപത് പന്തിൽ 14 റണ്ണുമായി ലഭിച്ച മികച്ച തുടക്കം മുതലാക്കാനാവാതെ ലാമോറും പോയെങ്കിലും അവസാനം ഇറങ്ങിയ ദിനേശ് കാർത്തിക് 23 പന്തിൽ ഒരു സിക്‌സും അഞ്ചു ഫോറും സഹിതം 37 റൺ അടിച്ചു കൂട്ടി ടീം സ്‌കോർ 200 കടത്തി.
മറുപടി ബാറ്റിംങിൽ ആദ്യം ഓവറിൽ തന്നെ ലഖ്‌നൗവിന് ഡിക്കോക്കിനെ നഷ്ടമായി. പിന്നീട്, മികച്ച കൂട്ട് കെട്ട് പടുത്തുയർത്തിയ മന്നൻ വോഹ്‌റയെ ഹൈസൽവുഡിന്റെ ഓവറിൽ മിന്നൽ ക്യാച്ചിലൂടെ ഷഹ്ബാസ് പുറത്താക്കി. 11 പന്തിൽ 19 റണ്ണെടുത്ത് മികച്ച ട്രാക്കിലേയ്ക്കു ബാറ്റിംങ് മാറ്റിയപ്പോഴായിരുന്നു വോഹ്‌റയുടെ പുറത്താകൽ. ഇതിനു ശേഷം ക്യാപ്റ്റൻ രാഹുലിനൊപ്പം ടോപ്പ് ഗിയറിൽ കുതിക്കുകയായിരുന്നു ദീപക് ഹൂഡ.
വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന ഹസരങ്കയെ തുടർച്ചയായി രണ്ടു തവണയാണ് ഹൂഡ സിക്‌സിനു പറത്തിയത്. തൊട്ടടുത്ത പന്തിൽ താഴ്ന്നു വന്ന ബോളിനെ സിക്‌സ് പറത്താൻ ശ്രമിച്ച ഹൂഡയ്ക്കു പിഴച്ചു. വിക്കറ്റ് പിഴുതാണ് ഹസരങ്ക പ്രതികാരം തീർത്തത്. 26 പന്തിൽ 45 റണ്ണായിരുന്നു ഹൂഡയുടെ സ്‌കോർ. സിക്‌സർ പറത്തി തുടങ്ങിയ സ്റ്റോണിസ് രണ്ടക്കം തികയ്ക്കും മുൻപ് ഹർഷൽ പട്ടേൽ വീഴ്ത്തുക കൂടി ചെയ്തതോടെ ബംഗളൂരു ട്രാക്കിൽ തിരികെ എത്തി.
ഒൻപത് പന്തിൽ 28 റൺ കൂടി വിജയിക്കാൻ വേണ്ടിയിരിക്കെ രാഹുൽ കൂടി പുറത്തായതോടെ ബംഗളൂരു ആഘോഷം തുടങ്ങിയിരുന്നു. തൊട്ടടുത്ത പന്തിൽ ഹാർഡ് ഹിറ്റർ ക്രുണാൽ പാണ്ഡ്യയെ തന്റെ തന്നെ ബൗളിംങിൽ ഹെയ്‌സൽ വുഡ് പിടിിച്ചതോടെ ലഖ്‌നൗ ഭയന്ന് തുടങ്ങി. അവസാന ഓവറിൽ ലഖ്‌നൗവിന് ജയിക്കാൻ വേണ്ടത് 24 റൺ. പന്തെറിഞ്ഞത് ഹർഷൽ പട്ടേലും. ആദ്യ പന്തിലെ ലൂയിസിന്റെ വെടിക്കെട്ടടിയെ ഹസരങ്ക ഫീൽഡിൽ തടഞ്ഞിട്ടു. ഒരു റൺ മാത്രം.
രണ്ടാം പന്ത് വൈഡെറിഞ്ഞതോടെ നിർണ്ണായകമായ ഒരു പന്തും, ഒരു റണ്ണും ലഖ്‌നൗവിന്. തൊട്ടടുത്ത പന്തിൽ റണ്ണൗട്ടിനെ അതിജീവിച്ച ചമീര മൂന്നാം പന്തിനെ സിക്‌സിനു പറത്തിയതോടെ മൂന്നു പന്തിൽ 16 എന്ന നിലയിലായി മത്സരം. നിർണ്ണായകമായ ഇരുപതാം ഓവറിന്റെ നാലാം പന്തിൽ ഒറ്റ റൺ മാത്രം വഴങ്ങിയ ഹർഷൽ കളിയിൽ തിരികെയെത്തിയതോടെ ബംഗളൂരുവിന് വിജയപ്രതീക്ഷയായി. പിന്നീടുള്ള രണ്ടു പന്തുകളിൽ ഒരു റൺ പോലും വഴങ്ങാതെ പന്തെറിഞ്ഞ ഹർഷൽ ബംഗളൂരുവിനെ ഒരു പടി കൂടി മുന്നിലേയ്ക്കു നയിച്ചു. 27 ന് നടക്കുന്ന രണ്ടാം ക്വാളിഫെയറിൽ രാജസ്ഥാന്റെ എതിരാളികളായി ബംഗളൂരു മത്സരിക്കും.