ടി20 ലോകകപ്പ് ടീമിൽ സഞ്ജുവും ഉണ്ടാകും ; വൺ ഡൗൺ പൊസിഷനിൽ സഞ്ജു സീറ്റ് ഉറപ്പിച്ചതെങ്ങനെ ; സഞ്ജുവിന്റെ ടീം പ്രവേശത്തെക്കുറിച്ച് ക്രിക്കറ്റ് ആരാധകൻ ഹാരിസ് മരത്തംകോട് എഴുതുന്നു

സ്പോർട്സ് ഡെസ്ക്ക് : അല്ലേലും കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുക എന്നത് നമ്മള്‍ മലയാളികളുടെ ഒരു സ്വഭാവം ആണ്…

Advertisements

സൗത്താഫ്രിക്കക്കെതിരായ ടി20 സ്ക്വാഡ് വന്നപ്പോള്‍ അതില്‍ സഞ്ജുവിനെ കണ്ടില്ല..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടനെ തുടങ്ങി കോലാഹലം.. ബിസിസിഐ പേജ് കത്തിക്കാന്‍ തെക്ക് ഘടകം, കിഷന്റേയും ഗെയ്ക്ക്‌വാദിന്റേയും കോലം കത്തിക്കാന്‍ വടക്ക് ഘടകം, നോര്‍ത്തിന്ത്യന്‍ ലോബീ വാദവുമായി പടിഞ്ഞാറ് ഘടകം, ഇര വാദവുമായി കിഴക്ക് ഘടകം..

ഈ ഘടകങ്ങള്‍ എല്ലാം കൂടി കാര്യവട്ടത്ത് ഇരുന്ന് വാവയെ കൂവി വിളിച്ചതിന്റെ ഫലമായി ആ സ്റ്റേഡിയം ഇപ്പോള്‍ നേവിക്ക് പ്രാക്ടീസിന് നല്‍കിയിരിക്കയാണ്..

അയ്യോ, സോറി…

ഞാന്‍ മാറ്ററീന്ന് പോയി..

ദക്ഷിണാഫ്രിക്കക്കെതിരെ ഉള്ള സീരീസ് ലോകകപ്പിനുള്ള ഡ്രസ്സ് റിഹേഴ്സല്‍ ആണ്…

ലോകകപ്പ് ടീമില്‍ ഉറപ്പുള്ള എട്ടോളം ബാറ്ററും ബോളറും ഉള്‍പ്പെട്ടവര്‍ക്ക് വിശ്രമം നല്‍കി, ബാക്കി ഏഴ് കളിക്കാര്‍ ആരൊക്കെ എന്ന് സെലക്റ്റ് ചെയ്യാനുള്ള ഒരു റിഹേഴ്സല്‍..

ടീമില്‍ ഉറപ്പുള്ള 3 ബാറ്റര്‍ക്കും അവര്‍ വിശ്രമം നല്‍കി.. രോഹിത്ത്,കോഹ്ലി,സഞ്ജു സാംസണ്‍…

ഇപ്പോ മനസ്സിലായില്ലേ ഞാന്‍ മുകളില്‍ പറഞ്ഞ ഘടകങ്ങളുടെ എടുത്ത് ചാട്ടം അര്‍ത്ഥ ശൂന്യമായിരുന്നു എന്ന്..

സഞ്ജുവിനെ മൂന്നാം നമ്പര്‍ ബാറ്റ്സ്മാനായാണ് അവര്‍ ഫിക്സ് ചെയ്ത് വെച്ചിരിക്കുന്നത്…

നാലാം നമ്പറിലേക്ക് രാഹുലിന് പുറമെ.. അയ്യര്‍,ഗില്‍,ഹൂഡ എന്നിവരില്‍ ഒരാളെ സെലക്റ്റ് ചെയ്യപ്പെടും..

അഞ്ചാം നമ്പറിലേക്ക് പന്ത്, കാര്‍ത്തിക് എന്നിവരില്‍ ഒരാളെ തിരഞ്ഞെടുക്കും.. ഫലത്തില്‍ സ്ക്വാഡില്‍ സഞ്ജു ഉള്‍പ്പെടെ രണ്ട് കീപ്പറും ആവും..

ആറും ഏഴും രണ്ട് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഓപ്ഷനുകളാണ് നോക്കുന്നത്..

അതില്‍ ഹര്‍ദ്ദിക്കും താക്കൂറും ഏതാണ്ട് ഉറച്ചതാണേലും വെങ്കിടേഷ് അയ്യറും ബുവനേഷറും ആ സ്ഥാനത്തേക്കുള്ള റേസില്‍ ഉള്ളവരാണ്…

ചാഹലും അക്സറും സ്പിന്‍ ഒഴിവിലേക്ക് അവകാശം ഉന്നയിക്കുമ്പോള്‍ രവി ബിഷ്നോയി ഒപ്പം മത്സരത്തിനുണ്ടാവും…

ബുംറയും ഷാമിയും ഇലവനില്‍ ഉറപ്പിക്കുമ്പോള്‍ ബാക്കപ്പിലേക്ക് ഉള്ളവരാണ് ഈ സ്ക്വാഡിലുള്ള പുതുമുഖ ബൗളേഴ്സ്…

കിഷന്റേയും ഗെയ്ക്ക്‌വാദിന്റേയും ചുമതല എന്നത് രോഹിത്തും കോഹ്ലിയും ഓപ്പണ്‍ ചെയ്യുമ്പോള്‍ ബാക്കപ്പ് ഓപ്പണറായി ഒരാള്‍ സ്ക്വാഡില്‍ എത്തുക എന്നത് മാത്രമാണ്…

ഇവിടെ നമ്മള്‍ കാണേണ്ട ഒരു കാര്യം മൂന്നാം നമ്പറിലേക്ക് ഒരു ബാക്കപ്പ് പോലും ബിസിസിഐ നോക്കുന്നില്ല എന്നതാണ്.. അവിടെ സിമന്റ് ഇട്ട് ഉറപ്പിച്ചത് പോലെ സഞ്ജുവിനെ അവര്‍  പ്രതിഷ്ഠിച്ചു കഴിഞ്ഞു..

ഇനിയാണ് സംശയങ്ങളുടെ വരവ്.. ഈ ഐപിഎല്ലില്‍ സഞ്ജു എന്ത് ചെയ്തിട്ടാണ് സഞ്ജുവിനെ ലോകകപ്പ് ടീമില്‍ എടുക്കുക, രണ്ട് ഫിഫ്റ്റി അല്ലെ ഉള്ളൂ എന്നൊക്കെ ആവും സംശയങ്ങള്‍..

അതിനുള്ള ഉത്തരം സഞ്ജു എന്ന ബുദ്ധിമാനായ കളിക്കാരന്‍ രണ്ടേ രണ്ട് കളി കൊണ്ട് കാണിച്ച് തന്നിരുന്നു..

ഒന്ന് ഒരു 47+ ബോള്‍ ഫിഫ്റ്റി.. അതില്‍ രാജസ്ഥാന്‍ തോറ്റു.. ബട്ട്ലര്‍ നേരത്തെ പോയാല്‍ പിന്നെ വരുന്നവര്‍ ശ്രദ്ധിച്ച് കളിച്ചാല്‍ ഫലം തോല്‍വി..

അടുത്ത കളിയില്‍ മൂന്നാമത് വന്നത് അശ്വിന്‍, അശ്വിനും ഒരു 35+ ബോള്‍ ഫിഫ്റ്റി .. അതിലും തോല്‍വി…

അതായത് വണ്‍ഡൗണ്‍ വരുന്ന ബാറ്റ്സ്മാന്‍ പവര്‍പ്ലെയിലെ ആധിപത്യം തുടരുന്നില്ലേല്‍ പിന്നെ ആ ടീമിന് തോല്‍വി തന്നെ ശരണം…

അവിടെ ആണ് സഞ്ജു വന്ന് പൊടുന്നനെ രണ്ട് സിക്സ് അടിച്ച് റണ്‍റേറ്റ് ഉയര്‍ത്തുന്നത്.. ഔട്ടായില്ലേല്‍ പിന്നേയും ഉയര്‍ന്ന് കൊണ്ടിരിക്കും, യഥാര്‍ത്ഥ പോരാളി മരിക്കും എന്നറിഞ്ഞിട്ടും കഴിവിന്റെ പരമാവധി പോരാടും.. ടീമിന് വേണ്ടി കളിക്കുമ്പോള്‍ തന്റെ സ്കോറിനേക്കാള്‍ ടീമിന്റെ സ്കോര്‍ ആണ് സഞ്ജുവിന് മുഖ്യം…

അതോടൊപ്പം 35-40 ബോള്‍ ഫിഫ്റ്റി അടിക്കാന്‍ ആര്‍ക്കും പറ്റും എന്ന ഒരു പ്രപഞ്ചസത്യം ലോകത്തിന് മുമ്പില്‍ അശ്വിനിലൂടെ സഞ്ജു കാണിച്ച് തരികയും ചെയ്തു…

ആ ഒരു ഇന്‍സിഡന്‍റ് ആണ് സെലക്ടേഴ്സിന്റെ കണ്ണ് തുറപ്പിച്ചത്..
രോഹിത്തും കോഹ്ലിയും ഓപ്പണ്‍ ചെയ്യുമ്പോള്‍ പവര്‍പ്ലെയില്‍ വേണ്ടത്ര റണ്‍ വന്നില്ലേല്‍ വണ്‍ഡൗണ്‍ ആയി വരുന്ന സഞ്ജു അടിക്കണ ആ രണ്ട് സിക്സ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തും..

എന്നും രണ്ട് സിക്സ് തന്നെ അടിക്കണം എന്നില്ലല്ലോ.. ചില ദിവസം മൂന്നോ നാലോ ചിലപ്പോള്‍ അഞ്ച് വരെ പോവാം… അന്ന് ഇന്ത്യ 200 ഉം കടക്കും..

പിന്നെ ബാക്കി വരുന്നവര്‍ക്ക് ഒരു ടെന്‍ഷനുമില്ലാതെ ഹിറ്റ് ചെയ്യാനും പറ്റും..
ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ റോള്‍ എല്ലാവര്‍ക്കും മനസ്സിലായല്ലോ.. ഇനി ഫിഫ്റ്റി ഇല്ല, പെട്ടെന്ന് ഔട്ടാവുന്നു എന്നൊന്നും പറഞ്ഞ് ഒരാളും വന്നേക്കരുത്…

അടുത്തതാണ് സഞ്ജു എന്ന ക്യാപ്റ്റന്‍…

നിലവില്‍ പ്ലെ ഓഫില്‍ എത്തി നില്‍ക്കുന്ന സഞ്ജു കപ്പടിക്കുമോ എന്നത് വരാനിരിക്കുന്നത് ആണ് എങ്കിലും, ചെന്നൈയുമായുള്ള അവസാന മത്സരത്തില്‍ മോയിന്‍ അലിയിലൂടെ 200+ ലക്ഷ്യം വെച്ച് പാഞ്ഞ ചെന്നൈയെ തന്റെ രാജ തന്ത്രം വഴി 150 ല്‍ ഒതുക്കിയ, ആ ക്യാപ്റ്റന്‍സി…

ധോണിയുടെ രണ്ട് ക്യാച്ചുകള്‍ നിലത്തിട്ട് വിക്കറ്റ് എടുക്കുന്നത് പോലെ ചില വിക്കറ്റുകള്‍ എടുക്കാതേയും കളികള്‍ ജയിക്കാം എന്ന് ലോകത്തിന് കാണിച്ച് തന്നു..അത് കണ്ട് കുഞ്ഞാവ പന്ത് ജയം നിര്‍ണ്ണായകമായ കളിയില്‍ ബ്രെവിസിന്റെ ക്യാച്ച് നിലത്തിട്ടു, ഡേവിഡിന്റെ റിവ്യൂ പോയതുമില്ല.. രാജതന്ത്രം കോപ്പി  അടിക്കാന്‍ നോക്കി സ്വയം വെട്ടിലായി..

എടുക്കേണ്ട വിക്കറ്റ് ഏത്, ഏടുക്കാന്‍ പാടില്ലാത്ത വിക്കറ്റേത് എന്നൊക്കെ അറിയാനുള്ള പക്വത സഞ്ജുവിന്റെ അത്ര പന്തിനായിട്ടില്ലല്ലോ…

ആദ്യ ക്വാളിഫയറിൽ ആദ്യ പന്തിൽ തന്നെ അതിർത്തി വര കടത്തി അയാൾ ബിസിസിഐയോട് വിളിച്ചു പറയുക തന്നെയായിരുന്നു തന്റെ സ്ഥാനം, പ്രാധാന്യം അത് എന്താന്നെന്ന് .

ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി സഞ്ജു ആയിരിക്കും ടീമില്‍ ഉണ്ടാകുക, ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനവും വേറെ ആര്‍ക്കും ആവില്ല..

ഇവിടെ നമ്മൾ വിസ്മരിക്കുന്ന മറ്റൊരു വസ്തുതയുണ്ട് ഇന്ത്യ ലോകകപ്പ് നേടിയപ്പോഴൊക്കെ ടീമിൽ ഒരു മലയാളി സാന്നിധ്യം പ്രകടമായിരുന്നു. ഈ ലോകകപ്പും അത്തരത്തിൽ ഒന്ന് തന്നെ ആവട്ടെ എന്ന് പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

ഒരുപാട് ഇനിയും എഴുതാനുണ്ട്.. അത് പിന്നീടാവാം…

ഘടകങ്ങളോട് ഒരപേക്ഷയോടെ നിര്‍ത്തട്ടെ..

“നിങ്ങള്‍ ഒരു പൊടിക്ക് അടങ്ങണം, പ്ലീസ്”

Hot Topics

Related Articles