കോട്ടയം പള്ളത്ത് എം.സി റോഡിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ തടിലോറിയിലും, മറ്റൊരു കാറിലും ഇടിച്ചു; ഒരാൾക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ പള്ളത്ത് നിയന്ത്രണം വിട്ട കാർ, തടിലോറിയിലും, രണ്ടു കാറുകളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തടിലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. അപകടത്തിൽ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ശനിയാഴ്ച രാത്രി 11 മണിയോടെ എം.സി റോഡിൽ പള്ളം പോസ്റ്റ് ഓഫിസ് ജംഗ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം നഗരത്തിൽ നിന്നും എത്തിയ കാർ, ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ തടി ലോറിയുടെ പിൻ ചക്രത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ നിന്നും നിയന്ത്രണം വിട്ട കാർ ലോറിയുടെ പിന്നാലെ എത്തിയ മറ്റൊരു കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ആ കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റയാളെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി.

Hot Topics

Related Articles