മുപ്പതുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ 70കള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കിൽ സഞ്ജു ഇന്ത്യൻ ടീമിലേക്ക് എത്തുമായിരുന്നു ; ഹർഭജൻ സിങ്

അഹമ്മദാബാദ് : മുപ്പതുകള്‍ക്കുള്ളില്‍ തുടരാതെ 70കള്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു എങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുമായിരുന്നു എന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ്. പ്ലേഓഫില്‍ ബാംഗ്ലൂരിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടാന്‍ ഒരുങ്ങുന്നതിന് മുന്‍പായാണ് ഹര്‍ഭജന്റെ വാക്കുകള്‍.

Advertisements

സൗത്ത് ആഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. സീസണില്‍ ബാംഗ്ലൂരിനായി മികവ് കാണിച്ച ദിനേശ് കാര്‍ത്തിക് ആണ് പന്തിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സംഘത്തില്‍ ഇടം നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്നാല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 20, 30 റണ്‍സ് നന്നായി നേടും. പിന്നെ ശ്രദ്ധക്കുറവ് മൂലം വിക്കറ്റ് നഷ്ടപ്പെടുത്തും. സ്പിന്നേഴ്‌സിനും ഫാസ്റ്റ് ബൗളര്‍മാര്‍ക്കും എതിരെ തന്റെ വിക്കറ്റ് സഞ്ജു വലിച്ചെറിയുന്നു. ഈ 30 റണ്‍സ് കണ്ടെത്തുന്നതിന് പകരം 70 റണ്‍സിലേക്ക് എത്താന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടാനെ, ഹര്‍ഭജന്‍ സിങ് പറഞ്ഞു.

റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും ബട്ട്‌ലര്‍ ക്വാളിഫയറില്‍ നന്നായി കളിച്ചെന്ന് പറയാനാവില്ലെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ തുടരെ റണ്‍സ് കണ്ടെത്താന്‍ ബട്ട്‌ലറിന് കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ആധിപത്യം ഉറപ്പിച്ചാണ് ബട്ട്‌ലര്‍ കളിച്ചത്. എന്നാല്‍ അവസാന മത്സരത്തില്‍ ബട്ട്‌ലറിന്റെ ഇന്നിങ്‌സില്‍ അനിശ്ചിതത്വങ്ങള്‍ കാണാമായിരുന്നു എന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിച്ചു.

Hot Topics

Related Articles