ഭരണത്തിന്റെ വിലയിരുത്തലാകണം തൃക്കാക്കര എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല ; ഉമ്മൻ ചാണ്ടി

എറണാകുളം : ഭരണത്തിന്റെ വിലയിരുത്തലാകണം തൃക്കാക്കര എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ .ഉമ തോമസിന് നൽകേണ്ടത് ആധികാരികമായ വിജയം.
ജീവനക്കാർക്ക് ശമ്പളം നൽകാനോ , പദ്ധതികൾ നടത്താനോ പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിൽ കേരളത്തെ എത്തിച്ചു എന്നതാണ് 6 കൊല്ലത്തെ പിണറായി ഭരണം കൊണ്ട് ഉണ്ടായ നേട്ടം..

Advertisements

പാർട്ടി സഖാക്കളുടെ കേസ് നടത്തിപ്പുകൾക്കുള്ള വക്കീൽ ഫീസിനും, പണിയില്ലാത്ത പാർട്ടി സഖാക്കൾക്ക് ലക്ഷങ്ങളുടെ ശമ്പള തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്തി പൊതു ഖജനാവ് കൊള്ളയടിക്കുന്ന ഇടത് ഭരണം, വാർഷിക ആഘോഷങ്ങൾക്കായി 100 കോടി രൂപയാണ് ചിലവാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെട്രോൾ വില വർധനവിൻ്റെ മറവിൽ ജനങ്ങളുടെ ചുമലിൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുന്ന മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കാതെ കണ്ണടച്ച് കുടിക്കുന്ന പാല് ജനങ്ങളുടെ കണ്ണീരാണെന്നത് മറക്കേണ്ട. സംസ്ഥാന സർക്കാർ വിചാരിച്ചാൽ പാചകവാതകത്തിന്റെയും , പെട്രോളിന്റെയും വിലയിൽ മാന്യമായ ഇളവ് അനുവദിക്കാനാകും.

എക്കാലത്തും വികസന വിരുദ്ധ സമരം നയിച്ചവർ സംസ്ഥാനത്തെ എത്ര ട്രാൻസ്പോർട്ട് ബസ്സുകളും, സർക്കാർ വാഹനങ്ങളും തകർത്തിട്ടുണ്ടെന്ന് ഓർക്കണം. ആ സമരങ്ങൾ എല്ലാം തന്നെയാകട്ടെ സംസ്ഥാനത്ത് വികസന പരിപാടികൾ പാടില്ലെന്നും നടത്തിക്കില്ലെന്നും പറഞ്ഞ് നടത്തിയിട്ടുള്ളതാണ്.

ഉമാ തോമസ് തൃക്കാക്കരക്കാരിയാണ്, തികഞ്ഞ മതനിരപേക്ഷതയാണ് അവരുടെ രക്തം.ജനങ്ങൾക്ക് നന്നായി നേരിട്ടറിയാവുന്ന പൊതുപ്രവർത്തക കൂടിയാണ്. ഉമ ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്.ജനങ്ങളുടെ ഈ ആവശ്യത്തിനുള്ള അവസരം കിട്ടിയിരിക്കുന്നത് തൃക്കാക്കരക്കാർക്കാണ്.

അതു കൊണ്ട് തന്നെ ദുർഭരണത്തിൻ്റെ കെടുതിക്ക് എതിരെയുള്ള പ്രതികരണം ആകണം ഓരോ വോട്ടും. ഉമാ തോമസിന് ഉണ്ടാകേണ്ടത് വെറുമൊരു വിജയമല്ല. മറിച്ച് നാം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയുള്ള വിജയമാകണം.
അതിന് അര ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷമാണ് നിങ്ങൾ നൽകേണ്ടത്.
ഇതാണ് തൃക്കാക്കരയിലെ വോട്ടർമാരോടുള്ള എൻ്റെ താഴ്മയായ അഭ്യർത്ഥനയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.