വിവിധ പരിപാടികളോടെ കെ.എസ്.യു ജന്മദിനം ആഘോഷിച്ചു

കോട്ടയം: കേരള വിദ്യാർത്ഥി യൂണിയൻ അറുപത്തി അഞ്ചാം സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപക നേതാവ് എം എ ജോൺ, മുൻകാല ജില്ലാ പ്രസിഡന്റ്മാരായിരുന്ന റ്റി. ജെ. തോമസ് (വൈക്കം), നസീർ മണിയംകുളം (ചങ്ങനാശേരി) വർഗ്ഗീസ് മാത്യു (കോട്ടയം) ത്രേസ്യാമ്മ കണ്ണന്താനം (മണിമല) എൻ എസ് ഹരിശ്ചന്ദ്രൻ (കോട്ടയം) മുൻകാല  ജില്ലാ നേതാക്കളായ ജോബിൻ തലപ്പാടി(പുതുപ്പള്ളി), കെ പി ഷൗക്കത്ത് (കാഞ്ഞിരപ്പള്ളി), റോയ് എലിപുലിക്കാട്ട് (രാമപുരം) തോമസ് വർഗ്ഗീസ്(ആർപ്പൂക്കര), പി കെ പ്രഭാകരൻ (ഈരാറ്റുപേട്ട) എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ  പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

Advertisements

കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഡെന്നിസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി നായർ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജന്മദിന സമ്മേളനം ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മാഞ്ഞൂർ മരിയൻ സൈന്യം അഭയകേന്ദ്രത്തിൽ ഉച്ചഭക്ഷണ വിതരണവും സ്നേഹകൂട്ടായ്മയും നടന്നു. ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോയ് അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 10 കേന്ദ്രങ്ങളിൽ നടന്ന അനുസ്മരണ സമ്മേളനങ്ങൾക്ക് ബിബിൻ രാജ്, കെ എൻ നൈസാം, അഡ്വ. ജിത്തു ജോസ് എബ്രഹാം, അർജുൻ സാബു, ജോണ് ജോസഫ്, മാത്യു കെ വർഗ്ഗീസ്, ജോസഫ് വർഗ്ഗീസ്, ജിഫിൻ ഔസേഫ് തുടങ്ങിയവർ നേതൃത്വം നൽകി

Hot Topics

Related Articles