കൊച്ചി : ചലച്ചിത്ര താരം ഷംനാ കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. രണ്ട് കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ഷംന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വിവാഹനിശ്ചയ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.പൂര്‍ണ എന്ന പേരിലാണ് അന്യഭാഷ ചിത്രങ്ങളില്‍ ഷംന അറിയപ്പെടുന്നത്.മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. അഭിനയത്തോടൊപ്പം മികച്ച നര്‍ത്തകി എന്ന നിലയിലും ഷംന തിളങ്ങി. സ്റ്റേജ് ഷോകളും അവാര്‍ഡ് നിശകളിലും സജീവ സാന്നിദ്ധ്യമാണ് ഷംന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.