മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡിൽ നിന്ന് പിൻവാങ്ങാനൊരുങ്ങി പോൾ പോഗ്ബ ; യു​വ​ന്‍റ​സി​ലേ​ക്കു തന്നെ മടങ്ങുമെന്ന് റിപ്പോർട്ടുകൾ

ല​ണ്ട​ന്‍ : മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വിടാൻ ഒരുങ്ങി ഫ്ര​ഞ്ച് മി​ഡ്ഫീ​ല്‍​ഡ​ര്‍ പോ​ള്‍ പോ​ഗ്ബ. പോ​ഗ്ബ ക്ല​ബ് വി​ടു​മെ​ന്ന് യു​ണൈ​റ്റ​ഡ് സ്ഥി​രീ​ക​രി​ച്ചു. യു​ണൈ​റ്റ​ഡു​മാ​യി ജൂ​ണ്‍ അ​വ​സാ​നം വ​രെയാണ് പോഗ്ബയുടെ ക​രാർ. ഇ​തി​നു ശേ​ഷം താ​രം യു​ണൈ​റ്റ​ഡ് വി​ടും.

Advertisements

2016-ല്‍ ​യു​വ​ന്‍റ​സി​ല്‍ നി​ന്ന് യു​ണൈ​റ്റ​ഡി​ല്‍‌ എ​ത്തി​യ പോ​ഗ്ബ​യ്ക്ക് അ​ന്ന​ത്തെ ലോ​ക റെ​ക്കോ​ര്‍​ഡ് തു​ക​യാ​യ 89 ദ​ശ​ല​ക്ഷം പൗ​ണ്ടാ​ണ് ല​ഭി​ച്ച​ത്. 2009-ല്‍ 16 മത്തെ ​വ​യ​സി​ൽ ഫ്ര​ഞ്ച് ക്ല​ബ്ബിലെ ​ഹാ​വ്രെ​യി​ല്‍ നി​ന്നാ​ണ് ആ​ദ്യ​മാ​യി പോ​ഗ്ബ യു​ണൈ​റ്റ​ഡി​ല്‍ എ​ത്തു​ന്ന​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2011-ല്‍ ​യൂ​ത്ത് ക​പ്പ് നേ​ടി​യ യു​ണൈ​റ്റ​ഡി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 2012 ജൂ​ലൈ​യി​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ക്കു​മ്പോള്‍ സീ​നി​യ​ര്‍ ടീ​മി​ല്‍ ഏ​ഴു ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങി. പി​ന്നീ​ട് അ​ദ്ദേ​ഹം യു​വ​ന്‍റ​സി​ലേ​ക്കു​ പോ​യി. 2016-ല്‍ ​വീ​ണ്ടും യു​ണൈ​റ്റ​ഡി​ല്‍ തി​രി​ച്ചെ​ത്തി. ഇ​നി പ​ഴ​യ ക്ല​ബ്ബാ​യ യു​വ​ന്‍റ​സി​ലേ​ക്കു ത​ന്നെ പോഗ്ബ മ​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Hot Topics

Related Articles