വാഹനാപകടം സഞ്ചാരികൾ നിസാരപരിക്കുകളോടെ രക്ഷപെട്ടു

മൂന്നാർ : ബൊട്ടാനിക്കൽ ഗാർഡനു സമീപം വാഹനാപകടം. ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് റോഡിന്റെ വശത്തായി തലകീഴായി മറിഞ്ഞു. ജീപ്പിലുണ്ടയിരുന്നവരെ നിസാര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനിയിൽ നിന്നു മൂന്നാറ് സൈലന്റ് വാലിക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച ജീപ്പണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത 85-ൽ മൂന്നാർ ബൊട്ടനിക്കൽ ഗാർഡൻ സമീപം ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് റോഡിന്റെ വശത്തായി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ ഏഴോളം പേരാണ് ജീപ്പിലുണ്ടായിരുന്നത്. സംഭവം നടന്നതിന് സമീപത്തായി മൂന്ന് ദിവസം മുൻപ് കർണാടകയിൽ നിന്ന് വന്ന വാഹനം അപകടത്തിൽ പെട്ടിരുന്നു. സുചന ബോർഡുകൾ
സ്ഥാപിക്കാത്തത്തും കനത്ത മൂടൽ മഞ്ഞും അപകടങ്ങൾക്ക് വഴി ഒരുക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Advertisements

Hot Topics

Related Articles